കൊറോണ വൈറസ് ബാധ മൂലം ക്രിക്കറ്റ് മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തുന്നത് വളരെ വിചിത്രമായിരിക്കുമെന്ന് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്ലർ. എന്നാൽ ഇത് ക്രിക്കറ്റിന്റെ ഏറ്റവും ശുദ്ധമായ രീതിയിലേക്ക് താരങ്ങളെ എത്തിക്കുമെന്നും ബട്ലർ പറഞ്ഞു.
ക്രിക്കറ്റിന്റെ തുടക്കത്തിൽ എല്ലാവരുടെയും മത്സരങ്ങൾ കാണാൻ ആരും ഉണ്ടായിരുന്നില്ലെന്നും അന്ന് ക്രിക്കറ്റിനോടുള്ള സ്നേഹം കൊണ്ട് മാത്രമാണ് എല്ലാവരും ക്രിക്കറ്റ് കളിച്ചതെന്നും ബട്ലർ പറഞ്ഞു. കാണികൾ ഇല്ലാത്ത സ്റ്റേഡിയത്തിൽ മത്സരം കളിക്കുന്നത് ഒരു വ്യത്യസ്ത അനുഭവമായിരിക്കുമെന്നും ഈ വർഷം തന്നെ ക്രിക്കറ്റ് സാധാരണ ഗതിയിലേക്ക് തിരിച്ചുവരുമെന്നുമാണ് തന്റെ പ്രതീക്ഷയെന്നും ബട്ലർ പറഞ്ഞു.
ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ താരമായ ബട്ലർ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയെ പ്രശംസിക്കുകയും ചെയ്തു. ധോണി ഇപ്പോഴും തന്റെ ആരാധനാപാത്രമായിരുന്നെന്നും താൻ ധോണിയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ടെന്നും ബട്ലർ പറഞ്ഞു.