പാക്കിസ്ഥാന്‍, ന്യൂസിലാണ്ട് പരമ്പരകള്‍ മാറ്റി വെച്ച് ക്രിക്കറ്റ് അയര്‍ലണ്ട്

Sports Correspondent

കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ന്യൂസിലാണ്ട്, പാക്കിസ്ഥാന്‍ എന്നിവരുമായുള്ള പരമ്പര മാറ്റിവെച്ച് അയര്‍ലണ്ട്. ജൂണ്‍ 19 മുതല്‍ ജൂലൈ 2 വരെ ന്യൂസിലാണ്ടിനെയും ജൂലൈ 12 മുതല്‍ 14 വരെ പാക്കിസ്ഥാനെയും അയര്‍ലണ്ട് നേരിടാനിരുന്നതാണ്. ഇത് അയര്‍ലണ്ടിന്റെ ഹോം സീരീസ് ആയിരുന്നു.

ന്യൂസിലാണ്ടിനെതിരെ മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളും പാക്കിസ്ഥാനെതിരെ രണ്ട് ടി20 മത്സരങ്ങളുമായിരുന്നു ആതിഥേയര്‍ കളിക്കാനിരുന്നത്. സെപ്റ്റംബറില്‍ ഇംഗ്ലണ്ടിലേക്കുള്ള അയര്‍ലണ്ടിന്റെ സന്ദര്‍ശനത്തെക്കുറിച്ച് ബോര്‍ഡ് തീരുമാനമൊന്നും എടുത്തിട്ടില്ല.

ഇരു ബോര്‍ഡുകളുമായി ചര്‍ച്ച ചെയ്താണ് ഈ തീരൂമാനമെന്നും ഇപ്പോളത്തെ സാഹചര്യം ഏവര്‍ക്കും മനസ്സിലാകുന്നതാണെന്നും ക്രിക്കറ്റ് അയര്‍ലണ്ട് അറിയിച്ചു. തീര്‍ത്തും സങ്കടകരമായ അവസ്ഥയാണ് നിലവിലുള്ളതെന്നും ക്രിക്കറ്റ് അയര്‍ലണ്ട് വക്താക്കള്‍ അറിയിച്ചു.