പുതിയ തെളിവുകള്‍ ഉണ്ടെങ്കില്‍ ആ വിവരം കൈമാറണമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ

Sports Correspondent

കാമറണ്‍ ബാന്‍ക്രോഫ്ടിന്റെ വെളിപ്പെടുത്തലിന് ശേഷം പുതിയ വിവരം ആരുടയെങ്കിലും കൈവശമുണ്ടെങ്കില്‍ അത് ഗവേണിംഗ് ബോഡിയ്ക്ക് കൈമാറണമെന്ന് പറഞ്ഞ് ക്രിക്കറ്റ് ഓസ്ട്രേലിയ. ബാന്‍ക്രോഫ്ടിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് അന്വേഷണം പുനരാരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്നലെ ക്രിക്കറ്റ് ഓസ്ട്രേലിയ സ്പോക്സ്പേഴ്സണ്‍ വ്യക്തമാക്കിയിരുന്നു.

ആ സമയത്ത് നടന്ന അന്വേഷണം കാര്യക്ഷമമാണെങ്കിലും പുതിയ വിവരം ലഭിയ്ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവാമെന്നും ആരുടെയെങ്കിലും പക്കല്‍ കൂടുതല്‍ വിവരമുണ്ടെങ്കില്‍ അത് കൈമാറണമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ ആവശ്യപ്പെടുകയായിരുന്നു.