ഈ വർഷം ഡിസംബറിലും അടുത്ത വർഷം ജനുവരിയിലുമായി ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനം നടത്താൻ എല്ലാ സാധ്യതകളും തേടി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ്. കൊറോണ വൈറസ് ലോകത്താകമാനം പടർന്ന സാഹചര്യത്തിൽ എല്ലാ കായിക മത്സരങ്ങളും നിർത്തിവെക്കേണ്ടി വന്നിരുന്നു. പരമ്പരയിൽ അഞ്ച് ടെസ്റ്റ് മത്സരങ്ങൾ നടത്താനുള്ള ശ്രമങ്ങളും ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് നടത്തുന്നുണ്ട്. നേരത്തെ പരമ്പരയിൽ നാല് ടെസ്റ്റ് മത്സരങ്ങളാണ് തീരുമാനിച്ചിരുന്നത്.
ഇത്തരത്തിൽ ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനം നിർത്തിവെച്ചാൽ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡിന് കനത്ത നഷ്ട്ടം ഉണ്ടാവുന്നത് കണക്കിലെടുത്താണ് പരമ്പര നടത്താനുള്ള പുതിയ സാധ്യതകൾ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് തേടുന്നത്. 2020-21 ക്രിക്കറ്റ് സീസൺ തുടങ്ങാൻ സാധ്യമായ എല്ലാ വഴികളും തേടുമെന്നും സി.ഇ.ഓ കെവിൻ റോബർട്സ് വ്യക്തമാക്കിയിട്ടുണ്ട്.
പരമ്പരയിലെ മത്സരങ്ങൾ ഒരേ വേദിയിൽ നടത്താനുള്ള സാധ്യതകളും ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് പരിശോധിക്കുന്നുണ്ടെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയൻ ചീഫ് എക്സിക്യൂട്ടീവ് കെവിൻ റോബർട്സ് പറഞ്ഞു. ഡിസംബറിലെ ഇന്ത്യൻ പര്യടനത്തിന് മുൻപ് ഓസ്ട്രേലിയയിൽ വെച്ച് തന്നെയാണ് ടി20 ലോകകപ്പും നടക്കുന്നത്.