കൊറോണ് മാനദണ്ഡമായ 14 ദിവസത്തെ ക്വാറന്റീന്‍ നില്‍ക്കുവാനായി ശനിയാഴ്ചയെങ്കിലും ട്രിനിഡാഡിലെത്തണമെന്നത് സാധിക്കാത്തതിനാല്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഇത്തവണ ഏറെ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് കളിക്കാനാകില്ലെന്നാണ് അറിയുന്നത്. കോളിന്‍ ഇന്‍ഗ്രാം, ആന്‍റിച്ച് നോര്‍ട്ജേ, റിലീ റൗസോ, തബ്രൈസ് ഷംസി, റാസി വാന്‍ ഡെര്‍ ഡൂസന്‍ എന്നിവര്‍ക്കാണ് കരാര്‍ നഷ്ടമാകുക.
ദക്ഷിണാഫ്രിക്കയിലെ യാത്ര വിലക്ക് ഉള്ളതിനാലാണ് ഇവര്‍ക്ക് സമയത്ത് കരീബിയന്‍ പ്രീമിയര്‍ ലീഗിലേക്ക് നേരത്തെ എത്തുവാനാകാതെ പോകുന്നത്. ഈ ആഴ്ചയെങ്കിലും അവിടെ താരങ്ങള്‍ എത്തണമെന്നതായിരുന്നു 14 ദിവസത്തെ ക്വാറന്റീന്‍ ആരംഭിക്കുവാന്‍ വേണ്ടിയിരുന്നത്. ഇവര്‍ക്ക് അത് സാധിച്ചില്ല.
അതേ സമയം പാക്കിസ്ഥാന്‍ വംശജനായ ഇമ്രാന്‍ താഹിറിന് ടൂര്‍ണ്ണമെന്റില്‍ കളിക്കാനാകും. അത് പോലെ തന്നെ ഐപിഎല്‍ കളിക്കുന്ന താരങ്ങള്‍ക്ക് യുഎയിലേക്ക് പറക്കുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐപിഎല്‍ സമയത്തിന് മുമ്പ് യാത്ര വിലക്ക് മാറുമെന്നാണ് താരങ്ങളുടെ പ്രതീക്ഷ.
ഫാഫ് ഡു പ്ലെസി, ഇമ്രാന്‍ താഹിര്‍, ലുംഗിസാനി ഗിഡി, കാഗിസോ റബാഡ, ഹാര്‍ഡസ് വില്‍ജോയന്‍, ക്വിന്റണ്‍ ഡി കോക്ക്, ഡേവിഡ് മില്ലര്‍, ക്രിസ് മോറിസ്, ഡെയില്‍ സ്റ്റെയിന്‍ എന്നിവരാണ് ഐപിഎല്‍ കരാറുള്ള ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍.