ബിസിസിഐയുടെ ആവശ്യം അംഗീകരിച്ച് കരീബിയന്‍ പ്രീമിയര്‍ ലീഗ്, തീയ്യതികള്‍ മാറ്റും

Sports Correspondent

കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ ആരംഭം നേരത്തെ ആക്കണമെന്ന ബിസിസിഐയുടെ ആവശ്യം അംഗീകരിച്ച് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ്. നേരത്തെ സിപിഎൽ ഓഗസ്റ്റ് 28ന് ആരംഭിച്ച് സെപ്റ്റംബര്‍ 19ന് അവസാനിക്കുമെന്നായിരുന്നു ബോര്‍ഡ് അറിയിച്ചതെങ്കിലും പുതുക്കിയ തീയ്യതി പ്രകാരം ടൂര്‍ണ്ണമെന്റ് ഓഗസ്റ്റ് 25ന് ആരംഭിച്ച് സെപ്റ്റംബര്‍ 15ന് തീരും.

ഐപിഎൽ സെപ്റ്റംബര്‍ 19ന് ആരംഭിക്കുവാനിരിക്കവേ വിന്‍ഡീസ് താരങ്ങള്‍ക്ക് ടൂര്‍ണ്ണമെന്റിൽ പങ്കെടുക്കുവാനുള്ള അവസരം ഇതോടെ വന്ന് ചേരും. 33 മത്സരങ്ങളാണ് കരീബിയന്‍ പ്രീമിയര്‍ ലീഗിൽ ഉള്ളത്. ഐപിഎലിൽ ഇനി അവശേഷിക്കുന്നത് 31 മത്സരങ്ങളാണ്.