CPL

ഇന്ത്യയുടെ വിന്‍ഡീസ് പരമ്പരയ്ക്ക് അനുസൃതമായി കരീബിയന്‍ പ്രീമിയര്‍ ലീഗ് പുനഃക്രമീകരിച്ചു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

2019 സീസണ്‍ കരീബിയന്‍ പ്രീമിയര്‍ ലീഗ് ഫിക്സ്ച്ചറുകള്‍ ഇന്ത്യയുടെ വിന്‍ഡീസ് ടൂര്‍ തീയ്യതിയ്ക്ക് അനുസൃതമായി മാറ്റി ക്രമീകരിച്ചു. ഓഗസ്റ്റ് 21നു ആരംഭിയ്ക്കുവാനിരുന്ന ടൂര്‍ണ്ണമെന്റ് ഇനി സെപ്റ്റംബര്‍ 4 മുതല്‍ ഒക്ടോബര്‍ 12 വരെയുള്ള തീയ്യതികളില്‍ നടക്കും. കരീബിയന് പ്രീമിയര്‍ ലീഗില്‍ വിന്‍ഡീസ് ദേശീയ താരങ്ങളുടെ സാന്നിദ്ധ്യം ഉറപ്പാക്കുവാന്‍ വേണ്ടിയാണ് ഈ നീക്കമെന്ന് അറിയുന്നു.

ടൂര്‍ണ്ണമെന്റിലൂടെ ഒട്ടനവധി പുതിയ താരങ്ങളെ വിന്‍ഡീസ് ക്രിക്കറ്റ് കണ്ട് പിടിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ മുന്‍ നിര താരങ്ങളുടെയെല്ലാം സാന്നിദ്ധ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുനഃക്രമീകരണമെന്നാണ് സിപിഎല്‍ സിഒഒ പീറ്റ് റസ്സല്‍ വ്യക്തമാക്കിയത്.