കൊറോണ കാരണം സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ബംഗ്ലാദേശ് ബോര്‍ഡ്

Sports Correspondent

കൊറോണ പ്രതിസന്ധി മൂലം തങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യമില്ലെന്ന് വ്യക്തമാക്കി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. മാറ്റി വെച്ച രണ്ട് പരമ്പരകളും ടെസ്റ്റ് മത്സരങ്ങളായതിനാല്‍ തന്നെ അധികം സാമ്പത്തിക ലാഭമുള്ള പരമ്പരകളായിരുന്നില്ല ഇത്. ചെലവ് കഴിഞ്ഞ് ചെറിയ വരുമാനം മാത്രമേ ലഭിയ്ക്കുകയുള്ളുവെന്നും ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു. ഓസ്ട്രേലിയയ്ക്കെതിരെയും ന്യൂസിലാണ്ടിനെതിരെയുമുള്ള പരമ്പരകളാണ് ബംഗ്ലാദേശ് മാറ്റിവെച്ചത്.

ഐസിസി ടൂര്‍ണ്ണമെന്റുകള്‍ക്ക് അനുസരിച്ചല്ല ഫണ്ട് തരുന്നതെന്നതിനാല്‍ തന്നെ ഏഷ്യ കപ്പും ടി20യും മാറ്റി വെച്ചതും തങ്ങളെ ബാധിക്കുകയില്ലെന്ന് ബോര്‍ഡ് വ്യക്തമാക്കി. ടൂര്‍ണ്ണമെന്റ് നടക്കാത്തതിനാല്‍ തന്നെ കുറവ് തുകയായിരിക്കും ലഭിയ്ക്കുകയെങ്കിലും അവ ടൂര്‍ണ്ണമെന്റ് നടക്കുന്ന സമയത്ത് വരവിലുള്‍പ്പെടുത്തുമെന്നും ബോര്‍ഡ് അറിയിച്ചു.