കോര്‍ട്നി വാൽഷിന്റെ കരാര്‍ പുതുക്കേണ്ടെന്ന് തീരുാനമാനം, പുതിയ കോച്ചിനെ തേടി വിന്‍ഡീസ് വനിതകള്‍

Sports Correspondent

ഐസിസി വനിത ടി20യിലെ മോശം പ്രകടനത്തിന് ശേഷം വെസ്റ്റിന്‍ഡീസ് ഇതിഹാസം കോര്‍ട്നി വാൽഷിന്റെ കരാര്‍ പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ച് വെസ്റ്റിന്‍ഡീസ് വനിത ക്രിക്കറ്റ് ടീം.

2020 ഒക്ടോബറിൽ ആണ് വാൽഷ് ഈ പദവി ഏറ്റെടുക്കുന്നത്. ഇതിന് പിന്നാലെ 2022 വനിത ലോകകപ്പിൽ വെസ്റ്റിന്‍ഡീസിനെ വാൽഷ് സെമിയിലേക്ക് നയിച്ചു.

സെമിയിൽ ടൂര്‍ണ്ണമെന്റ് വിജയിച്ച ഓസ്ട്രേലിയയോട് ഏറ്റുമുട്ടി ടീം അടിയറവ് പറയുകയായിരുന്നു. എന്നാൽ അടുത്തിടെയുള്ള ഫലങ്ങളൊന്നും ടീമിന് അനുകൂലമായിരുന്നില്ല. ടി20 ലോകകപ്പിൽ നോക്ക്ഔട്ട് ഘട്ടത്തിലേക്ക് കടക്കുവാനും വെസ്റ്റിന്‍ഡീസിന് സാധിച്ചില്ല.

ഇംഗ്ലണ്ടിനോടും ഇന്ത്യയോടും തോൽവി വാങ്ങിയ വെസ്റ്റിന്‍ഡീസ് അയര്‍ലണ്ടിനെയും പാക്കിസ്ഥാനെയും പരാജയപ്പെടുത്തിയെങ്കിലും മൂന്നാം സ്ഥാനത്ത് മാത്രമാണ് എത്തിയത്.