പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ലീഗില്‍ തന്നെ സമീപിച്ച ബുക്കികളെക്കുറിച്ച് ബോര്‍ഡിനോട് അറിയിക്കാതിരുന്നതിന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വിലക്കിയ ഉമര്‍ അക്മലിന് ആശ്വാസമായി കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്റെ വിധി. രണ്ട് തവണയാണ് താരത്തിനെ ബുക്കികള്‍ സമീപിച്ചത്. ഇത് റിപ്പോര്‍ട്ട് ചെയ്യാത്തതിന് താരത്തിനെ മൂന്ന് വര്‍ഷത്തേക്കാണ് പിസിബി വിലക്കിയത്.
ഫെബ്രുവരി 20, 2020ല്‍ വിലക്ക് ലഭിച്ച താരത്തിന്റെ വിലക്ക് ഒരു വര്‍ഷത്തേക്ക് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ കുറയ്ക്കുകയായിരുന്നു. 4.25 മില്യണ്‍ പാക്കിസ്ഥാന്‍ രൂപ പിഴയായും പാക്കിസ്ഥാന്റെ ആന്റി കറപ്ഷന്‍ കോഡിന്റെ റീഹാബിലേഷന്‍ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്താല്‍ താരത്തിന് തിരിച്ച് ക്രിക്കറ്റിലേക്ക് മടങ്ങിയെത്താമെന്നാണ് അറിയുന്നത്.