കോര്‍പറേറ്റ് സിക്‌സസ് ക്രിക്കറ്റ് ടൂര്‍ണമെന്റ് കൊച്ചിയില്‍

Newsroom

കോര്‍പറേറ്റ് സ്ഥാപനങ്ങളിലെ ക്രിക്കറ്റ് പ്രതിഭകള്‍ക്കായി പ്രഥമ കോര്‍പറേറ്റ് സിക്‌സസ്-2023 ഡിസംബറില്‍ കൊച്ചിയില്‍ നടത്തപ്പെടുന്നു. 20 ജീവനക്കാരില്‍ കൂടുതല്‍ ജോലി ചെയ്യുന്ന കേരളത്തിലെ കോര്‍പറേറ്റ് ടീമുകള്‍ക്കാണ് മൂന്നു ദിവസമായി നടത്തപ്പെടുന്ന ലീഗില്‍ പങ്കെടുക്കാന്‍ അവസരം. ഒരു ലക്ഷം രൂപയിലധികം സമ്മാനത്തുകയാണ് കോര്‍പറേറ്റ് സിക്‌സസിന്റെ പ്രൈസ് പൂള്‍.

20 ജീവനക്കാരില്‍ അധികമുള്ള കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ നിന്നുള്ള ടീമുകള്‍ക്ക് പങ്കെടുക്കാം. സെവന്‍സ് ഫോര്‍മാറ്റിലാണ് ഫ്‌ളഡ്‌ലൈറ്റ് ടര്‍ഫില്‍ നടക്കുന്ന ടൂര്‍ണമെന്റ് ഒരുക്കുന്നത്. 7 പേര്‍ക്ക് ഒരേസമയം കളിക്കുന്നതിനൊപ്പം ഇംപാക്ട് പ്ലയറായി 1 താരത്തെ കൂടി കളിപ്പിക്കാന്‍ സാധിക്കും.

24 ടീമുകള്‍ക്കാണ് കോര്‍പറേറ്റ് സിക്‌സസില്‍ പങ്കെടുക്കാന്‍ അവസരം. 3 വീതം ടീമുകളെ 8 ഗ്രൂപ്പുകളാക്കി തിരിച്ചാണ് ഗ്രൂപ്പ് ഘട്ട മല്‍സരം. ഓരോ ടീമിനും പ്രാഥമിക റൗണ്ടില്‍ 2 മല്‍സരങ്ങള്‍ വീതമുണ്ടാകും. ഓരോ ഗ്രൂപ്പില്‍ നിന്നും ഒന്നാം സ്ഥാനത്തെത്തുന്ന ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടും. ക്വാര്‍ട്ടര്‍ മുതല്‍ നോക്കൗട്ട് രീതിയിലാണ് മല്‍സരം. 5 ഓവര്‍ ഫോര്‍മാറ്റിലാണ് പകല്‍-രാത്രി ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

താല്പര്യമുള്ള കോര്‍പറേറ്റ് ടീമുകള്‍ക്ക് 9074171365, 9074236090 എന്നീ നമ്പറുകളില്‍ വിളിച്ച് ടീം രജിസ്റ്റര്‍ ചെയ്യാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 24 ടീമുകള്‍ക്കായിരിക്കും ടൂര്‍ണമെന്റ് കളിക്കാന്‍ അവസരം. രജിസ്‌ട്രേഷന്‍ ഫീസ് 8,000 രൂപയാണ്.