ലോകകപ്പ് ടീമില്‍ താനുണ്ടാവുമെന്ന് ഉറപ്പ്: അജിങ്ക്യ രഹാനെ

Sports Correspondent

ഇന്ത്യയുടെ 2019 ഏകദിന ലോകകപ്പ് ടീമില്‍ താന്‍ തീര്‍ച്ചയായും ഉണ്ടാകുമെന്ന തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് അഭിപ്രായപ്പെട്ട് അജിങ്ക്യ രഹാനെ. ഇന്ത്യയുടെ പരിമിത ഓവര്‍ ക്രിക്കറ്റ് ടീമില്‍ ഇടം ഇല്ലെങ്കിലും താരം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഈ വിശ്വാസമുള്ളതിനാലാണ് താന്‍ ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായി തന്നെ നില നിന്നതെന്നും രഹാനെ അഭിപ്രായപ്പെട്ടു.

ടെസ്റ്റ് ഇലവനില്‍ ഇപ്പോള്‍ സ്ഥിര സാന്നിദ്ധ്യമായ താരം ഇംഗ്ലണ്ടില്‍ രണ്ട് അര്‍ദ്ധ ശതകങ്ങള്‍ നേടിയിരുന്നു. ലോകകപ്പ് ഇംഗ്ലണ്ടില്‍ നടക്കുന്നു എന്നതിനാലും മുംബൈയ്ക്കായി മികച്ച് നില്‍ക്കുന്നതിനാലും തനിക്ക് ആത്മവിശ്വാസമുണ്ടെന്നാണ് താരം പറയുന്നത്.