ന്യൂസിലൻഡ് താരം കോളിൻ മൺറോ വിരമിച്ചു

Newsroom

ന്യൂസിലൻഡിൻ്റെ ടി20 ലോകകപ്പ് 2024 ടീമിൽ നിന്ന് അവഗണിക്കപ്പെട്ടതിനു പിന്നാലെ കോളിൻ മൺറോ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 2020 മുതൽ ന്യൂസിലൻഡിനായി ഒരു അന്താരാഷ്ട്ര മത്സരം കളിച്ചിട്ടില്ലെങ്കിലും താൻ ലോകകപ്പ് കളിക്കാൻ തയ്യാറാണെന്ന് അദ്ദേഹം ടീമിനെ അറിയിച്ചിരുന്നു. എന്നാൽ വെറ്ററൻ ഇടംകയ്യന് ഇടമില്ലെന്നാണ് ടീം മാനേജ്മെന്റ് അറിയിച്ചത്.

Picsart 24 05 10 09 47 35 235

മൺറോ ന്യൂസിലൻഡിനായി ഒരു ടെസ്റ്റും 57 ഏകദിനങ്ങളും 65 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2018ൽ വെസ്റ്റ് ഇൻഡീസിനെതിരെ 47 പന്തിൽ സെഞ്ച്വറി നേടിയിരുന്നു‌. ആകെ മൂന്ന് സെഞ്ച്വറികൾ അദ്ദേഹം ടി20യിൽ ന്യൂസിലൻഡിനായി നേടി‌. ശ്രീലങ്കയ്‌ക്കെതിരെ 14 പന്തിൽ അർദ്ധ സെഞ്ച്വറി നേടിയും അദ്ദേഹം റെക്കോർഡ് കുറിച്ചിരുന്നു.