നാഷിക്: സി.കെ നായിഡു ട്രോഫിയില്‍ കേരളത്തിനെതിരെ മഹാരാഷ്ട്രയ്ക്ക് 371 റണ്‍സിന്റെ ലീഡ്. മൂന്നാം ദിനം ആറ് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സ് എന്ന നിലയിൽ ഇന്നിങ്സ് പുനരാരംഭിച്ച മഹാരാഷ്ട്ര സ്കോർ 608ൽ എത്തിയപ്പോൾ ഡിക്ലയർ ചെയ്യുകയായിരുന്നു. നാഷികിലെ ഗോൾഫ് ക്ലബ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ക്യാപ്റ്റന്‍ എസ്.എസ് നലാവദെയുടെ ഇരട്ട സെഞ്ച്വറിയുടെയും അജയ് ബൊറുഡെയുടെ സെഞ്ച്വറിയുടെയും മികവിലാണ് മഹാരാഷ്ട്ര 371 റൺസ് ലീഡ് നേടിയത്. 280 പന്ത് നേരിട്ട നലാവദെ പുറത്താകാതെ 265 റണ്‍സെടുത്തു. ഒരു സിക്സും 25 ഫോറും ഉള്‍പ്പെടുന്നതാണ് നലാവദെയുടെ ഇന്നിങ്സ്.
എട്ടാമനായി ഇറങ്ങിയ അജയ് 109 പന്തിൽ നിന്നാണ് പുറത്താകാതെ 114 റൺസ് നേടിയത്.
371 റൺസിൻ്റെ ലീഡ് മറികടക്കാൻ രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ കേരളത്തിന് ബാറ്റിങ് തകർച്ച. സ്കോർ ബോർഡിൽ 222 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ കേരളത്തിന് ഒൻപത് വിക്കറ്റ് നഷ്ടമായി. വരുൺ നയനാരിനും ഷോൺ റോജറിനും മാത്രമാണ് അൽപമെങ്കിൽ മഹാരാഷ്ട്രയുടെ ബൗളർമാരെ പ്രതിരോധിക്കാനായത്. വരുൺ 55 റൺസും ഷോൺ 39 റൺസും കരസ്ഥമാക്കി. കളി നിർത്തുമ്പോൾ 25 റൺസുമായി കിരൺ സാഗറും പവൻ രാജും ക്രീസിലുണ്ട്.