ചർച്ചിൽ ബ്രദേഴ്സ് പരിശീലകൻ വരേല പുറത്ത്

Newsroom

20230202 105540
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ ലീഗ് ക്ലബായ ചർച്ചിൽ ബ്രദേഴ്സ് അവരുടെ പരിശീലകനായ ഫെർണാണ്ടോ വരേലയെ പുറത്താക്കി. ക്ലബിന്റെ മോശം പ്രകടനങ്ങൾക്ക് പിന്നാലെയാണ് പുറത്താക്കൽ. അവസാന നാലു മത്സരങ്ങളിൽ ചർച്ചിൽ ബ്രദേഴ്സ് പരാജയം അറിഞ്ഞിട്ടില്ല എങ്കിലും അവർ ലീഗ് കിരീട പോരാട്ടത്തിൽ നിന്ന് ഏറെ പിറകിലാണ്. ഇപ്പോൾ 20 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് അവർ ഉള്ളത്. ഒന്നാമത് ഉള്ള പഞ്ചാബിനെക്കാൾ 10 പോയിന്റ് പുറകിലാണ് ഇത്.

ഇനി ലീഗിൽ ആകെ ആറു മത്സരങ്ങൾ മാത്രമെ ബാക്കിയുള്ളൂ. വരേലക്ക് പകരം ചർച്ചിലിന്റെ അസിസ്റ്റന്റ് പരിശീലകൻ ആയിരുന്ന മാത്യസ് കോസ്റ്റ ഇനി അവരെ തൽക്കാലം നയിക്കും.ചർച്ചിൽ ബ്രദേഴ്സ് ഈ സീസണിൽ പുറത്താക്കുന്ന രണ്ടാം പരിശീലകനാണ് വരേല.