ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് പുതിയ വെല്ലുവിളി നല്‍കി ക്രിസ് സില്‍വര്‍വുഡ്

Sports Correspondent

പാക്കിസ്ഥാനെതിരെ മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ ആദ്യ ദിവസം വലിയ പ്രഭാവം ഉണ്ടാക്കുവാന്‍ ഇംഗ്ലണ്ട് പേസര്‍മാര്‍ക്ക് സാധിച്ചിരുന്നില്ല. ക്രിസ് വോക്സും ജോഫ്ര ആര്‍ച്ചറും ഓരോ വിക്കറ്റ് നേടിയത് ഒഴിച്ചാല്‍ മഴ ഭൂരിഭാഗം കവര്‍ന്ന ആദ്യ ദിനത്തില്‍ പാക്കിസ്ഥാന തന്നെയായിരുന്നു മേല്‍ക്കൈ. 96 റണ്‍സ് കൂട്ടുകെട്ടുമായി ബാബര്‍ അസമും ഷാന്‍ മക്സൂദും പാക്കിസ്ഥാനെ മുന്നോട്ട് നയിക്കുകയായിരുന്നു.

ഈ ഘട്ടത്തിലാണ് ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് മുന്നില്‍ പുതിയൊരു വെല്ലുവിളി ബൗളിംഗ് കോച്ച് ക്രിസ് സില്‍വര്‍വുഡ് മുന്നോട്ട് വയ്ക്കുന്നത്. പാക്കിസ്ഥാന്റെ റണ്‍റേറ്റ് എത്രത്തോളം താഴ്ന്ന നിലയില്‍ നിര്‍ത്താനാകുമോ അതിന് ശ്രമിക്കണമെന്നാണ് ക്രിസ് സില്‍വര്‍വുഡിന്റെ ആവശ്യം. ജോഫ്രയും ഡൊമിനിക് ബെസ്സും അധികം റണ്‍സ് വഴങ്ങിയപ്പോള്‍ സംഘത്തില്‍ സ്റ്റുവര്‍ട് ബ്രോഡ് മാത്രമാണ് അല്പമെങ്കിലും റണ്‍ റേറ്റ് പിടിച്ച് നിര്‍ത്തിയത്.

ബാബര്‍ അസമിന് വളരെ മോശം പന്തുകള്‍ എറിഞ്ഞത് താരത്തിന് സ്കോിംഗ് അനായാസമാക്കിയെന്നാണ് ക്രിസിന്റെ വാദം. ലഞ്ചിന് ശേഷം 16 ഓവറില്‍ നിന്ന് 12 ബൗണ്ടറിയാണ് ഇംഗ്ലണ്ട് വഴങ്ങിയത്. ആ സമയത്ത് യാതൊരു വിധ സമ്മര്‍ദ്ദവും ബൗളര്‍മാര്‍ക്ക് പാക്കിസ്ഥാന് മേല്‍ കൊണ്ടു വരുവാനും സാധിച്ചിരുന്നില്ല