ചേതേശ്വർ പുജാര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

Newsroom

Pujara
Download the Fanport app now!
Appstore Badge
Google Play Badge 1


ഇന്ത്യൻ ക്രിക്കറ്റിന്റെ ടെസ്റ്റ് ഫോർമാറ്റിലെ വിശ്വസ്തനായ താരമായിരുന്ന ചേതേശ്വർ പുജാര, 37-ാം വയസ്സിൽ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ത്യൻ ജെഴ്സിയണിയാനും രാജ്യത്തെ പ്രതിനിധീകരിക്കാനും സാധിച്ചത് വാക്കുകൾക്കതീതമായ ഒരനുഭവമാണെന്ന് പുജാര തന്റെ വിടവാങ്ങൽ കുറിപ്പിൽ പറഞ്ഞു. “ഇന്ത്യൻ ജെഴ്സിയണിഞ്ഞ്, ദേശീയ ഗാനം ആലപിച്ച്, ഓരോ തവണയും മൈതാനത്തിറങ്ങുമ്പോൾ എന്റെ കഴിവിൻ്റെ പരമാവധി നൽകാൻ ശ്രമിച്ചു. ഇത് എത്രത്തോളം വലുതാണെന്ന് വാക്കുകളാൽ വിവരിക്കാനാവില്ല. എന്നാൽ എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനം ഉണ്ടാകുമെന്നു പറയുന്നത് പോലെ, നിറഞ്ഞ മനസ്സോടെ ഇന്ത്യൻ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും ഞാൻ വിരമിക്കാൻ തീരുമാനിച്ചു,” അദ്ദേഹം വിരമിക്കൽ പ്രസ്താവനയിൽ കുറിച്ചു.

Cheteshwarpujara


അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ കരിയറിൽ, ഇന്ത്യയുടെ ഏറ്റവും വിശ്വസനീയമായ ടെസ്റ്റ് ബാറ്റർമാരിൽ ഒരാളായി പുജാര മാറിയിരുന്നു. 103 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 43.60 ശരാശരിയിൽ 7,195 റൺസാണ് അദ്ദേഹം നേടിയത്. ഇതിൽ 19 സെഞ്ച്വറികളും 35 അർദ്ധ സെഞ്ച്വറികളും ഉൾപ്പെടുന്നു. 206 റൺസാണ് അദ്ദേഹത്തിന്റെ ഉയർന്ന സ്കോർ. ഏകദിനത്തിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 51 റൺസാണ് അദ്ദേഹത്തിൻ്റെ സമ്പാദ്യം. 30 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 390 റൺസും നേടിയിട്ടുണ്ട്.