തന്റെ ഏകദിന ടീമില്‍ നിന്ന് ചേതേശ്വര്‍ പുജാരയെ പോലെ ഒരാളെ മാറ്റി നിര്‍ത്തില്ല – ദിലീപ് ദോഷി

Sports Correspondent

ചേതേശ്വര്‍ പുജാരയെ പോലെ ഒരു താരത്തെ താന്‍ ഒരിക്കലും തന്റെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കുകയില്ലെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ദിലീപ് ദോഷി. ഒരു വശത്ത് ഇന്നിംഗ്സ് പടുത്തുയര്‍ത്തുവാന്‍ ശേഷിയുള്ള താരമാണ് ചേതേശ്വര്‍ പുജാര എന്ന് വ്യക്തമാക്കി. ടെസ്റ്റ് സ്ക്വാഡില്‍ അവിഭാജ്യമായ താരം ഏകദിന ടീമിലും മുതല്‍ക്കൂട്ടാവുമെന്നാണ് ദിലീപ് വ്യക്തമാക്കുന്നത്.

ദ്രാവിഡിന് ശേഷം ഇന്ത്യയുടെ അടുത്ത വന്‍ മതിലെന്നാണ് രാഹുല്‍ ദ്രാവിഡിനെ വിശേഷിപ്പിക്കുന്നത്. 2013ല്‍ ഏകദിന അരങ്ങേറ്റം നടത്തിയ താരം വെറും അഞ്ച് മത്സരങ്ങളില്‍ മാത്രമാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. സൗരാഷ്ട്രയ്ക്ക് വേണ്ടി മികച്ച പ്രകടനങ്ങള്‍ താരം പുറത്തെടുക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ ഏകദിന ടീമിലേക്ക് താരത്തിന് അവസരം ലഭിച്ചിട്ടില്ല.

താനാണെങ്കില്‍ പുജാരയോട് ഒരു വശത്ത് 50ാം ഓവര്‍ വരെ ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെടുമെന്നും അതിന് അദ്ദേഹത്തിന് സാധിക്കുകയും ചെയ്യുമെന്ന് ദുലീപ് ജോഷി വ്യക്തമാക്കി. ഇത്തരം ഉയര്‍ന്ന നിലവാരമുള്ള താരത്തിന് സ്കോറിംഗ് വേഗതയില്ലെന്നുള്ള തരത്തിലുള്ള വാദങ്ങള്‍ ഏറെ സങ്കടകരമാണെന്നും ദോഷി വ്യക്തമാക്കി.