ചാപ്മാന് തകർപ്പൻ സെഞ്ച്വറി, അവസാന ടി20യിൽ പാകിസ്താനെ തോൽപ്പിച്ച് ന്യൂസിലൻഡ്

Newsroom

പാകിസ്താനും ന്യൂസിലൻഡും തമ്മിലുള്ള 5 മത്സര ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ന്യൂസിലൻഡ് വിജയിച്ചു. പാകിസ്താൻ ഉയർത്തി 194 റൺസ് എന്ന വിജയ ലക്ഷ്യം 4 പന്തുകൾ ശേഷിക്കെ പിന്തുടരാൻ ന്യൂസിലൻഡിനായി. ഈ വിജയത്തോടെ ന്യൂസിലൻഡ് പരമ്പര 2-2 എന്ന സമനിലയിൽ ആക്കി. പരമ്പരയിലെ ഒരു മത്സരം മഴ കാരണം ഉപേക്ഷിക്കേണ്ടി വന്നിരുന്നു.

Picsart 23 04 25 01 16 55 758

ഇന്ന് മാർക് ചാപ്മാന്റെ തകർപ്പൻ സെഞ്ച്വറി ആണ് ന്യൂസിലൻഡിന് ജയം നൽകിയത്. 57 പന്തിൽ 104 റൺസ് എടുത്ത് ചാപ്മാൻ പുറത്താകാതെ നിന്നു. 25 പന്തിൽ നിന്ന് 45 റൺസ് എടുത്ത് പുറത്താകാതെ നീഷാമും ജയത്തിൽ വലിയ പങ്കുവഹിച്ചു. 19.2 ഓവറിൽ നാലു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ന്യൂസിലൻഡ് ലക്ഷ്യത്തിൽ എത്തിയത്.

ഇന്ന് ആദ്യം ബാറ്റു ചെയ്ത പാകിസ്താൻ റിസുവാൻ പുറത്താകാതെ നേടിയ 98 റൺസ് ആണ് പാകിസ്താനെ 193 റൺസിൽ എത്തിച്ചത്. ഇഫ്ഥിഖാർ 36 റൺസും ഇമാദ് വാസിം 31 റൺസും എടുത്തു.