കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ വലിയ മാറ്റങ്ങൾ വരുത്തി ഐ.സി.സി. ഇത് പ്രകാരം മൊത്തം ലഭിച്ച പോയിന്റിന്റെ ശതമാനം കണക്കാക്കിയാവും ഫൈനലിസ്റ്റുകളെ ഐ.സി.സി തിരഞ്ഞെടുക്കുക. കൊറോണ വൈറസ് ബാധയെ തുടർന്ന് ടെസ്റ്റ് പരമ്പരകൾ റദ്ദാക്കിയതിനെ തുടർന്നാണ് ഇത്തരത്തിൽ ഒരു തീരുമനം എടുക്കാൻ ഐ.സി.സിയെ പ്രേരിപ്പിച്ചത്.
അടുത്ത വർഷം ജൂണിൽ ലോർഡ്‌സിൽ വെച്ച് ഫൈനൽ മത്സരങ്ങൾ നേരത്തെ നിശ്ചയിച്ച പ്രകാരം നടത്തുന്നതിന് വേണ്ടിയാണ് ഐ.സി.സി നിയമത്തിൽ മാറ്റങ്ങൾ വരുത്തുന്നത്. എന്നാൽ ഈ മാറ്റങ്ങൾ അടുത്ത ഐ.സി.സി ബോർഡ് മീറ്റിംഗിൽ അംഗീകാരം ലഭിച്ചാൽ മാത്രമേ നടപ്പിൽ വരുത്തു. കൂടാതെ ഐ.സി.സി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ രണ്ട് സെമി ഫൈനൽ മത്സരങ്ങൾ ഉൾപ്പെടുത്താനുള്ള നിർദേശവും മുന്നോട്ട് വന്നിട്ടുണ്ട്.