ബംഗ്ലാദേശ് ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് സ്പോര്‍ട്ടിംഗ് വിക്കറ്റുകള്‍ ആവശ്യം – ചന്ദിക ഹതുരുസിംഗേ

Sports Correspondent

ബംഗ്ലാദേശ് ക്രിക്കറ്റിന്റെ ആകെയുള്ള വളര്‍ച്ചയ്ക്ക് സ്പോര്‍ട്ടിംഗ് വിക്കറ്റുകള്‍ നിര്‍മ്മിക്കുവാന്‍ ബോര്‍ഡ് തയ്യാറാകണമെന്ന് പറ‍ഞ്ഞ് ബംഗ്ലാദേശ് മുഖ്യ കോച്ച് ചന്ദിക ഹതുരുസിംഗേ.

നാട്ടിലെ ടെസ്റ്റ് മത്സരങ്ങളിൽ സ്പിന്‍ പിച്ചുകള്‍ ഒരുക്കുന്നത് മാറ്റി സ്പോര്‍ട്ടിംഗ് വിക്കറ്റുകള്‍ ഒരുക്കണമെന്നാണ് മുഖ്യ കോച്ചിന്റെ ആവശ്യം. ഇതിന് മുമ്പ് ഓസ്ട്രേലിയയ്ക്കെതിരെയും ഇംഗ്ലണ്ടിനെതിരെയുമുള്ള ടെസ്റ്റ് പരമ്പര വിജയങ്ങളിൽ സ്പിന്‍ പിച്ചുകള്‍ക്ക് വലിയ പങ്കായിരുന്നു ഉണ്ടായിരുന്നത്.