ദുബായിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി സെമിഫൈനൽ പോരാട്ടത്തിന് മുന്നോടിയായി ഇന്ത്യയുടെ സ്പിൻ ആക്രമണത്തെക്കുറിച്ചുള്ള സംസാരിച്ച് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. ന്യൂസിലൻഡിനെതിരെ അഞ്ച്യ് വിക്കറ്റ് നേടിയ വരുൺ ചക്രവർത്തി മാത്രമല്ല ഇന്ത്യയുടെ മുഴുവൻ സ്പിൻ ബൗളിംഗും ശക്തമാണെന്ന് സ്മിത്ത് പറഞ്ഞു.

“വരുൺ ചക്രവർത്തി മാത്രമല്ല, ബാക്കിയുള്ള ഇന്ത്യൻ സ്പിന്നർമാരും ഗുണനിലവാരമുള്ളവരാണെന്ന് ഞാൻ കരുതുന്നു, അതിനാൽ ഞങ്ങൾ ഈ സ്പിൻ എങ്ങനെ കളിക്കുന്നു, പ്രത്യേകിച്ച് മധ്യ ഓവറുകളിൽ, എന്നത് ആശ്രയിച്ച് ആകും കളിയുടെ ഫലം നിർണയിക്കപ്പെടുന്നത്.” സ്മിത്ത് പറഞ്ഞു.
ഇന്ത്യയുടെ ഫൈനൽ പ്ലെയിംഗ് ഇലവനിൽ ഇന്ന് കരുൺ ചക്രവർത്തിയും ഇടം പിടിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.