ചാമ്പ്യന്‍സ് ട്രോഫിയിൽ അഫ്ഗാനിസ്ഥാന് നിരാശ നൽകുന്ന ഫലം. ഇന്ന് ഓസ്ട്രേലിയയ്ക്കെതിരെയുള്ള മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് 273 റൺസ് നേടിയപ്പോള്‍ ഓസ്ട്രേലിയ 12.5 ഓവറിൽ 109/1 എന്ന നിലയിൽ നില്‍ക്കുമ്പോളാണ് മത്സരം മഴ കാരണം നിര്‍ത്തേണ്ടി വന്നത്.
പിന്നീട് മത്സരം ഉപേക്ഷിച്ചതോടെ ഓസ്ട്രേലിയ സെമിയിലേക്ക് നീങ്ങി. അഫ്ഗാന്റെ സെമി പ്രതീക്ഷകള്‍ കണക്കിൽ മാത്രം നിലകൊള്ളുന്ന സ്ഥിതിയിലാണ് ഇപ്പോള്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ 207 റൺസിന് വിജയിക്കുകയോ രണ്ടാമത് ബാറ്റ് ചെയ്യുകയാണെങ്കില്‍ 11.1 ഓവറിൽ ലക്ഷ്യം നേടുകയോ ചെയ്താൽ മാത്രമേ അഫ്ഗാനിസ്ഥാന് സെമിയിലേക്ക് എത്താനാകൂ. (ആദ്യ ഇന്നിംഗ്സിൽ 300ന് മേൽ സ്കോര്‍ രണ്ട് അവസരങ്ങളിലും വന്നാലുള്ള കാര്യമാണ് മേൽപറഞ്ഞിരിക്കുന്നത്.