ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള 15 അംഗ ടീമിനെ പാകിസ്ഥാൻ പ്രഖ്യാപിച്ചു, കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് മോചിതനായ ഫഖർ സമാന്‍ ടീമിൽ തിരിച്ചെത്തി. യുവ ഓപ്പണർ സൈം അയൂബിനെ പരിക്കുമൂലം ഒഴിവാക്കി.
മുഹമ്മദ് റിസ്വാൻ നയിക്കുന്ന ടീമിൽ 2017 ലെ കിരീടം നേടിയ ടീമിൽ നിന്നുള്ള മൂന്ന് കളിക്കാരുണ്ട് – ഫഖർ സമാന്‍, ബാബർ അസം, ഫഹീം അഷ്‌റഫ് എന്നിവരാണ് മുമ്പ് ചാമ്പ്യൻസ് ട്രോഫി നേടിയവദ്.
ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ്, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് എന്നിവർക്കൊപ്പമുള്ള ത്രിരാഷ്ട്ര പരമ്പരയിലും പാകിസ്താൻ ടീം പങ്കെടുക്കും.
Pakistan Squad for Champions Trophy 2025:
Mohammad Rizwan (captain), Fakhar Zaman, Usman Khan, Saud Shakeel, Babar Azam, Kamran Ghulam, Salman Agha, Tayyab Tahir, Faheem Ashraf, Khushdil Shah, Shaheen Shah Afridi, Naseem Shah, Haris Rauf, Mohammad Hasnain, Abrar Ahmed.