ചാമ്പ്യൻസ് ട്രോഫിക്കുള്ള ബംഗ്ലാദേശ് ടീമിൽ ഷാക്കിബ് അൽ ഹസൻ ഇല്ല

2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള 15 അംഗ ടീമിനെ ബംഗ്ലാദേശ് പ്രഖ്യാപിച്ചു, നജ്മുൽ ഹൊസൈൻ ഷാൻ്റോ ടീമിനെ നയിക്കും. മുഷ്ഫിഖുർ റഹീം, മഹമ്മദുല്ല, മുസ്തഫിസുർ റഹ്മാൻ തുടങ്ങിയ പരിചയസമ്പന്നരായ കളിക്കാരും നിരവധി യുവ പ്രതിഭകളും ടീമിലുണ്ട്. എന്നിരുന്നാലും, വെറ്ററൻ ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസനെയും ബാറ്റർ ലിറ്റൺ ദാസിനെയും ഒഴിവാക്കി.

ബംഗ്ലാദേശിൻ്റെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളായ ഷാക്കിബ് അൽ ഹസൻ്റെ ബൗളിംഗ് ആക്ഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളുമാണ് അദ്ദേഹം പുറത്താകാൻ കാരണം.

2025 ചാമ്പ്യൻസ് ട്രോഫിക്കുള്ള ബംഗ്ലാദേശ് ടീം
നജ്മുൽ ഹൊസൈൻ ഷാൻ്റോ (സി), സൗമ്യ സർക്കാർ, തൻസീദ് ഹസൻ, തൗഹിദ് ഹൃദയ്, മുഷ്ഫിഖുർ റഹീം, മഹ്മുദുള്ള, ജാക്കർ അലി അനിക് (ഡബ്ല്യുകെ), മെഹ്ദി ഹസൻ മിറാസ്, റിഷാദ് ഹൊസൈൻ, തസ്കിൻ അഹമ്മദ്, മുസ്തഫിസുർ റഹ്മാൻ, പർവേസ് ഹസ്സൻ, തസ്‌കിൻ എ. സാകിബ്, നഹിദ് റാണ.

2025 ചാമ്പ്യൻസ് ട്രോഫിയിൽ ജസ്പ്രീത് ബുംറ കളിക്കുന്നത് സംശയത്തിൽ

ബോർഡർ-ഗവാസ്‌കർ ട്രോഫിക്കിടെ പരിക്കേറ്റതിനെത്തുടർന്ന് ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ വരാനിരിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കുന്നത് അനിശ്ചിതത്വത്തിലാണെന്ന് റിപ്പോർട്ട്. പുനരധിവാസത്തിനായി ബുംറ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) റിപ്പോർട്ട് ചെയ്യുമെന്ന് ദേശീയ മാധ്യമങ്ങൾ പറയുന്നു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന ടെസ്റ്റിനിടെ ആണ് ബുംറയ്ക്ക് പരിക്കേറ്റത്, മത്സരത്തിൽ നിന്ന് പിന്മാറുന്നതിന് മുമ്പ് രണ്ടാം ദിവസം ഉച്ചഭക്ഷണത്തിന് ശേഷം ഒരു ഓവർ മാത്രമാണ് ബുമ്ര ബൗൾ ചെയ്തത്. താത്കാലിക ചാമ്പ്യൻസ് ട്രോഫി ടീമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തും എങ്കിലും, പരിക്കിന്റെ പുരോഗതിയെ ആശ്രയിച്ചിരിക്കും അദ്ദേഹത്തെ അവസാന സ്ക്വാഡിൽ ഉൾപ്പെടുത്തുന്നത്.

ബുംറയുടെ പരുക്കിൻ്റെ കൃത്യമായ സ്വഭാവം ഔദ്യോഗികമായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല,

ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ന്യൂസിലൻഡ് ടീമിനെ പ്രഖ്യാപിച്ചു, കെയ്ൻ വില്യംസൺ തിരിച്ചെത്തി

2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ന്യൂസിലൻഡ് 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. 2023 ലോകകപ്പ് സെമിഫൈനലിൽ അവസാനമായി കളിച്ച മുൻ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ഏകദിന ക്രിക്കറ്റിലേക്ക് തിരിച്ചെത്തി. ഒരു പ്രധാന ടൂർണമെൻ്റിൽ ആദ്യമായി ടീമിനെ നയിക്കുന്ന മിച്ചൽ സാൻ്റ്‌നർ, ഡെവൺ കോൺവേ, ടോം ലാതം, മാറ്റ് ഹെൻറി തുടങ്ങിയ പരിചയസമ്പന്നരായ കളിക്കാർ ഉൾപ്പെടുന്ന ടീമിനെ ആണ് പ്രഖ്യാപിച്ചത്‌.

വില്യംസൺ, വിൽ യംഗ്, രച്ചിൻ രവീന്ദ്ര തുടങ്ങിയ കളിക്കാരുമായി ശക്തമായ ബാറ്റിംഗ് നിരയാണ് ടീമിനുള്ളത്, അതേസമയം പേസ് ആക്രമണത്തിന് നേതൃത്വം നൽകുന്നത് മാറ്റ് ഹെൻറിയും ലോക്കി ഫെർഗൂസണുമാണ്. സ്പിൻ ഓപ്ഷനുകളിൽ മൈക്കൽ ബ്രേസ്‌വെൽ, ഗ്ലെൻ ഫിലിപ്‌സ്, ക്യാപ്റ്റൻ സാൻ്റ്‌നർ എന്നിവരും ഉൾപ്പെടുന്നു.

പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ എന്നിവയ്‌ക്കെതിരെ കറാച്ചിയിലും ലാഹോറിലും നടക്കുന്ന സന്നാഹ മത്സരങ്ങളിലൂടെ കിവികൾ അവരുടെ തയ്യാറെടുപ്പുകൾ തുടങ്ങും.

ടീം;

Mitchell Santner (C), Devon Conway, Tom Latham (WK), Kane Williamson, Rachin Ravindra, Will Young, Mark Chapman, Glenn Phillips, Daryl Mitchell, Nathan Smith, Lockie Ferguson, Ben Sears, William O’Rourke, Matt Henry, Michael Bracewell.

ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ഇന്ത്യ ദുബായിൽ സന്നാഹ മത്സരം കളിക്കും

ഐസിസി ചാമ്പ്യൻസ് ട്രോഫി 2025-നുള്ള തയ്യാറെടുപ്പിൻ്റെ ഭാഗമായി ഇന്ത്യ ദുബായിൽ ഒരു പരിശീലന മത്സരം കളിക്കുമെന്ന് റിപ്പോർട്ട്. പങ്കെടുക്കുന്ന എട്ട് ടീമുകൾക്കുള്ള പരിശീലന സൗകര്യങ്ങളും സന്നാഹ ഷെഡ്യൂളുകളും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അന്തിമമാക്കി വരികയാണ്. ഇന്ത്യയുടെ മത്സരങ്ങൾ ദുബായിയിൽ ആകും നടക്കുന്നത്.

ചാമ്പ്യൻസ് ട്രോഫി ഫെബ്രുവരി 19 ന് ആണ് ആരംഭിക്കും, കറാച്ചി നാഷണൽ സ്റ്റേഡിയത്തിൽ ടൂർണമെൻ്റ് ഉദ്ഘാടന മത്സരത്തിൽ പാകിസ്ഥാൻ ന്യൂസിലൻഡുമായി കളിക്കും. ടൂർണമെൻ്റിന് മുന്നോടിയായി ടീമുകൾ അടുത്ത മാസം ആദ്യ ആഴ്ച മുതൽ പാകിസ്ഥാനിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ചെൽസിയുടെ ദുരിതം തീരുന്നില്ല, വോൾവ്‌സിനോടും സമനില

പ്രീമിയർ ലീഗിൽ ചെൽസിക്ക് വീണ്ടും സമനില. ഇന്ന് വോൾവിസിനെതിരെയാണ് ചെൽസി ഗോൾ രഹിത സമനിലയിൽ കുടുങ്ങിയത്. പരിക്കും കോവിഡ് ബാധയും തിരിച്ചടിയായപ്പോൾ പകരക്കാരുടെ ബെഞ്ചിൽ ആളെ കണ്ടെത്താൻ പോലും ഇന്നത്തെ മത്സരത്തിൽ ചെൽസിക്കായിരുന്നില്ല. മത്സരം മാറ്റിവെക്കാൻ ചെൽസി പ്രീമിയർ ലീഗിനോട് അഭ്യർത്ഥിച്ചെങ്കിലും അത് നിരസിക്കപ്പെടുകയായിരുന്നു.

ചെൽസിക്ക് മത്സരത്തിൽ മികച്ച തുടക്കമാണ് ലഭിച്ചതെങ്കിലും തുടർന്ന് മത്സരത്തിലേക്ക് തിരിച്ചുവന്ന വോൾവ്‌സ് ഗോൾ മുഖം ആക്രമിക്കാൻ തുടങ്ങി. തുടർന്ന് ആദ്യ പകുതിയിൽ വോൾവ്‌സ് ചെൽസി ഗോൾ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചത് ചെൽസിക്ക് തുണയായി. തുടർന്ന് രണ്ടാം പകുതിയിൽ ചെൽസി ഉണർന്നു കളിച്ചെങ്കിലും ഗോൾ നേടാൻ അവർക്കായില്ല. ഇന്നത്തെ സമനിലയോടെ ചെൽസി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയേക്കാൾ 6 പോയിന്റ് പിറകിലായി.

റാമോസിന് പരിക്ക്, ലിവർപൂളിനെതിരെ കളിക്കില്ല

ഏവരും കാത്തുനിന്ന സെർജിയോ റാമോസ് മോ സലാ പോരാട്ടം കാണാൻ ആരാധകർക്ക് ഈ വരുന്ന ആഴ്ച സാധിക്കില്ല. റയൽ മാഡ്രിഡ് ക്യാപ്റ്റന് പരിക്കേറ്റതായി ക്ലബ്ബ് അറിയിച്ചു. സ്‌പെയിൻ ദേശീയ ടീമിനായി കളിക്കുന്നതിനിടയിൽ ആണ് റാമോസിന് പരിക്കേറ്റത്. മസിൽ ഇഞ്ചുറി ആണ്. റാമോസ് രണ്ട് ‌ആഴ്ച എങ്കിലും പുറത്തിരിക്കേണ്ടി വന്നേക്കും. അടുത്ത ആഴ്ച ആണ് ലിവർപൂളും റയൽ മാഡ്രിഡും തമ്മിലുളള ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പോരാട്ടം നടക്കേണ്ടത്. ആ മത്സരത്തിൽ റയൽ ക്യാപ്റ്റൻ എന്തായാലും ഉണ്ടാകില്ല. മൂന്ന് സീസൺ മുമ്പ് കീവിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ആയിരുന്നു റയലും ലിവർപൂളും തമ്മിൽ അവസാനമായി നേർക്കുനേർ വന്നത്. അന്ന് റാമോസിന്റെ ഫൗളിൽ ആയിരുന്നു സലായുടെ ഷോള്ഡറിന് പരിക്കേറ്റത്. അതുകൊണ്ട് തന്നെ ഇരുവരും വീണ്ടും നേർക്കുനേർ വരുന്നത് വലിയ ചർച്ച ആയിരുന്നു. രണ്ടാം പാദത്തിൽ എങ്കിലും റാമോസ് കളിക്കും എന്നാണ് ഇപ്പോൾ ഫുട്‌ബോൾ ആരാധകർ പ്രതീക്ഷിക്കുന്നത്.

Exit mobile version