ചാമ്പ്യന്‍സ് ട്രോഫിയുടെ ആദ്യ മത്സരത്തിൽ 320 റൺസ് നേടി ന്യൂസിലാണ്ട്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ട് 5 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ കരസ്ഥമാക്കിയത്. തുടക്കത്തിൽ തിരിച്ചടി നേരിട്ട് ടീം 73/3 എന്ന നിലയിലേക്ക് വീണുവെങ്കിലും വിൽ യംഗ് – ടോം ലാഥം കൂട്ടുകെട്ടാണ് ന്യൂസിലാണ്ടിനെ തിരികെ ട്രാക്കിലെത്തിച്ചത്.
ഈ കൂട്ടുകെട്ട് നാലാം വിക്കറ്റിൽ 118 റൺസാണ് നേടിയത്. വിൽ യംഗ് 107 റൺസ് നേടി പുറത്തായപ്പോള്‍ ഗ്ലെന്‍ ഫിലിപ്പ്സിനെ കൂട്ടുപിടിച്ച് ടോം ലാഥം അഞ്ചാം വിക്കറ്റിൽ ന്യൂസിലാണ്ടിനെ മുന്നോട്ട് നയിച്ചു.
ഇരുവരും 125 റൺസ് നേടിയപ്പോള്‍ ലാഥം തന്റെ ശതകവും ഫിലിപ്പ്സ് തന്റെ അര്‍ദ്ധ ശതകവും പൂര്‍ത്തിയാക്കി. അവസാന ഓവറുകളിൽ ഗ്ലെന്‍ ഫിലിപ്പ്സും അടിച്ച് തകര്‍ത്തപ്പോള്‍ ന്യൂസിലാണ്ട് സ്കോര്‍ 300 കടന്നു.
ഫിലിപ്പ്സ് 39 പന്തിൽ 61 റൺസുമായി പുറത്തായപ്പോള്‍ ടോം ലാഥം 115 റൺസ് നേടി പുറത്താകാതെ നിന്നു.