ചാമ്പ്യന്‍സ് ട്രോഫിയുടെ ആദ്യ മത്സരത്തിൽ തന്നെ ആതിഥേയരായ പാക്കിസ്ഥാന് കാലിടറി. ഇന്ന് കറാച്ചിയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 320/5 എന്ന സ്കോര്‍ നേടിയപ്പോള്‍ പാക്കിസ്ഥാന്‍ 260 എന്ന സ്കോറാണ് നേടിയത്. 47.2 ഓവറിൽ പാക്കിസ്ഥാന്‍ ഓള്‍ഔട്ട് ആയപ്പോള്‍ 60 റൺസ് വിജയം ആണ് ന്യൂസിലാണ്ട് കരസ്ഥമാക്കിയത്.
വിൽ യംഗ് (107), ടോം ലാഥം (118*) എന്നിവര്‍ക്കൊപ്പം ഗ്ലെന്‍ ഫിലിപ്പ്സും (61) ന്യൂസിലാണ്ടിനായി തിളങ്ങിയപ്പോള്‍ പാക് ബാറ്റിംഗിൽ 49 പന്തിൽ 69 റൺസ് നേടിയ കുഷ്ദിൽ ഷാ ആണ് ടോപ് സ്കോറര്‍.
ബാബര്‍ അസം 64 റൺസ് നേടിയപ്പോള്‍ സൽമാന്‍ അഗ 28 പന്തിൽ നിന്ന് 42 റൺസ് നേടി. ന്യൂസിലാണ്ടിന് വേണ്ടി വില്യം ഒറൗര്‍ക്ക്, മിച്ചൽ സാന്റനര്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റും നേടി. മാറ്റ് ഹെന്‍റി 2 വിക്കറ്റ് നേടി.