ഇന്ത്യയ്ക്ക് വിജയത്തുടക്കം സമ്മാനിച്ച് ഗില്ലിന്റെ ശതകം

Sports Correspondent

Shubmangill
Download the Fanport app now!
Appstore Badge
Google Play Badge 1

ബംഗ്ലാദേശിനെതിരെ ചാമ്പ്യന്‍സ് ട്രോഫിയിൽ 6 വിക്കറ്റ് വിജയം നേടി ഇന്ത്യ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 228 റൺസ് നേടിയപ്പോള്‍ ഇന്ത്യ 46.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ വിജയം നേടി. ശുഭ്മന്‍ ഗിൽ നേടിയ 101 റൺസിനൊപ്പം രോഹിത് ശര്‍മ്മ (41), കെഎൽ രാഹുല്‍ (41*), വിരാട് കോഹ്‍ലി എന്നിവരാണ് പ്രധാന സ്കോറര്‍മാര്‍.

87 റൺസ് കൂട്ടുകെട്ടാണ് ഗില്ലും രാഹുലും ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ നേടിയത്.

Shubmangill2

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 35/5 എന്ന നിലയിലേക്ക് വീണ ശേഷം തൗഹിദ് ഹൃദോയ് നേടിയ ശതകത്തിന്റെ ബലത്തിൽ ആണ് 228 റൺസിലേക്ക് എത്തിയത്. ജാക്കര്‍ അലി 68 റൺസും നേടി. ഇന്ത്യയ്ക്കായി മൊഹമ്മദ് ഷമി 5 വിക്കറ്റ് നേടി.