ചാമ്പ്യന്‍സ് ട്രോഫിയിലെ ഗ്രൂപ്പ് ബി മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് വമ്പന്‍ വിജയം. ഇന്ന് അഫ്ഗാനിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത് 315/6 എന്ന സ്കോര്‍ നേടിയ ദക്ഷിണാഫ്രിക്കയ്ക്കെതിരെ അഫ്ഗാനിസ്ഥാന് 43.3 ഓവറിൽ 208 റൺസ് മാത്രമേ നേടാനായുള്ളു. 90 റൺസ് നേടിയ റഹ്മത് ഷാ മാത്രമാണ് അഫ്ഗാനിസ്ഥാന് വേണ്ടി തിളങ്ങിയത്.
ഇന്നിംഗ്സിലെ അവസാന വിക്കറ്റായാണ് റഹ്മത് ഷാ പുറത്തായത്. താരത്തിന് 10 റൺസിന് തന്റെ ശതകം നഷ്ടമായി. ദക്ഷിണാഫ്രിക്കയ്ക്കായി കാഗിസോ റബാഡ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ലുംഗി എന്‍ഗിഡി, വിയാന്‍ മുള്‍ഡര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.