ചാമ്പ്യൻസ് ട്രോഫിയിലെ ഗ്രൂപ്പ് എയിലെ മത്സരത്തിൽ ന്യൂസിലൻഡ് ബൗളർമാർ ബംഗ്ലാദേശിന് എതിരെ മികച്ച പ്രകടനം കാഴ്ചവച്ചു, ബംഗ്ലാദേശിനെ 236/9 എന്ന നിലയിൽ അവർ ഒതുക്കി. മൈക്കൽ ബ്രേസ്വെൽ 10 ഓവറിൽ 26 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവച്ചു. വില്യം ഒ’റൂർക്ക് രണ്ട് വിക്കറ്റ് വീഴ്ത്തി, മാറ്റ് ഹെൻറിയും കൈൽ ജാമിസണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ബംഗ്ലാദേശിനായി, ക്യാപ്റ്റൻ നജ്മുൾ ഹൊസൈൻ ഷാന്റോ 110 പന്തിൽ നിന്ന് 77 റൺസ് നേടി ടോപ് സ്കോറർ ആയി. ജാക്കർ അലി (45), റിഷാദ് ഹൊസൈൻ (26) എന്നിവർ ആണ് പിന്നെ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചത്.