ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുന്നതിന് മുമ്പ് ദക്ഷിണാഫ്രിക്കയ്ക്ക് വൻ തിരിച്ചടി. പുറത്തിനേറ്റ പരിക്കിനെത്തുടർന്ന് പ്രിട്ടോറിയ ക്യാപിറ്റൽസ് ഫാസ്റ്റ് ബൗളർ നോർകിയ ബെറ്റ്‌വേ SA20, ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 എന്നിവയുടെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പുറത്തായതായാണ് സ്ഥിരീകരണം വന്നത്.
തിങ്കളാഴ്ച നടത്തിയ സ്കാനിംഗുകൾ പരിക്കിന്റെ തീവ്രത സ്ഥിരീകരിച്ചു. 31കാരനായ നോർകിയയെ ആദ്യം ചാമ്പ്യൻസ് ട്രോഫി ടീമിൽ ഉൾപ്പെടുത്തിയിരുന്നു, പക്ഷേ അപ്പോഴേക്ക് സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല എന്നതിനാൽ ആണ് ഈ തീരുമാനം. ദക്ഷിണാഫ്രിക്കൻ ടീം ഉടൻ തന്നെ പകരക്കാരനെ പ്രഖ്യാപിക്കും എന്ന് വിശ്വസിക്കുന്നു.