കറാച്ചി, മാർച്ച് 1: കറാച്ചിയിൽ നടന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 ലെ ഗ്രൂപ്പ് ബി മത്സരത്തിൽ 180 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 29.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. റാസി വാൻ ഡെർ ഡസ്സൻ (72*), ഹെൻറിച്ച് ക്ലാസൻ (64) എന്നിവരുടെ ഇന്നിംഗ്സ് ദക്ഷിണാഫ്രിക്കക്ക് കരുത്തായി.

നേരത്തെ, ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 38.2 ഓവറിൽ 179 റൺസിന് പുറത്തായിരുന്നു. മാർക്കോ ജാൻസൻ (3/39), വിയാൻ മൾഡർ (3/25) എന്നിവർ ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ തകർത്തപ്പോൾ കേശവ് മഹാരാജ് രണ്ട് വിക്കറ്റ് വീഴ്ത്തി. ജോ റൂട്ട് (37), ജോഫ്ര ആർച്ചർ (25) എന്നിവർ മാത്രം ആണ് ഇംഗ്ലണ്ടിനായി തിളങ്ങിയത്.