ചാമ്പ്യൻസ് ട്രോഫിയിക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപിക്കാൻ ഇനി 6 ദിവസം! സഞ്ജുവിന് അവസരം ലഭിക്കുമോ?

Newsroom

Sanju Samson

ഓസ്‌ട്രേലിയയിലെ ഒരു വെല്ലുവിളി നിറഞ്ഞ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഇന്ത്യയുടെ ശ്രദ്ധ ഇനി ചാമ്പ്യൻസ് ട്രോഫിയിലേക്ക് നീങ്ങുകയാണ്. ഇംഗ്ലണ്ടിനെതിരായ വൈറ്റ്-ബോൾ പരമ്പര ആണ് ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് മുന്നിൽ ഉള്ളത്. ഈ പരമ്പരയ്ക്കും ചാമ്പ്യൻസ് ട്രോഫിക്കുമായുള്ള ഇന്ത്യൻ ടീം അടുത്ത ആഴ്ച തന്നെ പ്രഖ്യാപിക്കും.

Sanju Samson

ഇംഗ്ലണ്ടിന് എതിരായ ടി20 പരമ്പരയിൽ സഞ്ജുവിന് സ്ഥാനം ഉറപ്പാണ് എങ്കിലും ഏകദിനത്തിൽ മലയാളി താരത്തിന് അവസരം ലഭിക്കുമോ എന്നത് ഇപ്പോഴും സംശയമാണ്. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ സെലക്ഷൻ കമ്മിറ്റി ഈ അസൈൻമെൻ്റുകൾക്കുള്ള ടീമുകളെ ഉടൻ അന്തിമമാക്കും.

ഐസിസി ചട്ടങ്ങൾ അനുസരിച്ച്, എല്ലാ ടീമുകളും ജനുവരി 12-നകം ചാമ്പ്യൻസ് ട്രോഫിക്കുള്ള അവരുടെ താൽക്കാലിക 15 അംഗ ടീമിനെ സമർപ്പിക്കേണ്ടതുണ്ട്, ഫെബ്രുവരി 13 വരെ മാറ്റങ്ങൾ വരുത്താനുള്ള സൗകര്യമുണ്ട്. ഫെബ്രുവരി 19 ന് യുഎഇയിൽ ആണ് ടൂർണമെന്റ് ആരംഭിക്കുന്നത്.