ഐസിസി ചാമ്പ്യൻസ് ട്രോഫിലെ അവസാന ഗ്രൂപ്പ്-സ്റ്റേജ് മത്സരത്തിൽ ഇന്ത്യയും ന്യൂസിലൻഡും ഇന്ന് ദുബായിൽ ഏറ്റുമുട്ടും. ഇരു ടീമുകളും ടൂർണമെൻ്റിൽ തോൽവിയറിയാതെ സെമിയിൽ ഇടം നേടിക്കഴിഞ്ഞു. വിൽ യങ്ങിൻ്റെയും ടോം ലാതമിൻ്റെയും സെഞ്ചുറികളുടെ മികവിൽ പാക്കിസ്ഥാനെതിരായ ആധിപത്യ വിജയത്തോടെയാണ് ന്യൂസിലൻഡ് തങ്ങളുടെ കാമ്പെയ്ൻ ആരംഭിച്ചത്, തുടർന്ന് ബംഗ്ലാദേശിനെതിരായ മറ്റൊരു ഉജ്ജ്വല വിജയവും നേടി.

ഇന്ത്യ ബംഗ്ലാദേശിനെതിരെ മികച്ച വിജയത്തോടെ ടൂർണമെന്റ് തുടങ്ങി. രണ്ടാം മത്സരത്തിൽ പാകിസ്ഥാനെതിരെ വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിയുടെ മികവിൽ ഇന്ത്യ വിജയം നേടി.
ഇരുടീമുകളും മികച്ച ഫോമിലുള്ളതിനാൽ,ൽ നല്ല ഒരു മത്സരം കാണാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യ ഇന്ന് മുഹമ്മദ് ഷമിക്ക് വിശ്രമം നൽകാൻ സാധ്യതയുണ്ട്. ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്സ്റ്റാറിലും കാണാം.