ഞായറാഴ്ച ദുബായ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടുകയാണ്. ടൂർണമെൻ്റിൽ സമ്പൂർണ്ണ ആധിപത്യം പുലർത്തിയ ഇന്ത്യ കിരീടം സ്വന്തമാക്കാം എന്ന വിശ്വാസത്തിലാണ്.

രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ന്യൂസിലാൻഡ് എന്നിവരെ ഗ്രൂപ്പ് ഘട്ടത്തിൽ പരാജയപ്പെടുത്തി. സെമിയിൽ ഓസ്‌ട്രേലിയയെയും പരാജയപ്പെടുത്തി. കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവരടങ്ങുന്ന ശക്തമായ സ്പിൻ ആക്രമണമാണ് ഇന്ത്യയുടെ കരുത്ത്.
മിച്ചൽ സാൻ്റ്നറുടെ നേതൃത്വത്തിലുള്ള ന്യൂസിലൻഡ് ഐസിസി നോക്കൗട്ടുകളിലെ അവരുടെ ഇന്ത്യയ്‌ക്കെതിരായ ശക്തമായ റെക്കോർഡിനെ ആകും വിശ്വസിക്കുന്നത്.
ദുബായിലെ പിച്ച് സ്ലോ ആയിരിക്കും, സ്പിന്നിന് അനുകൂലമായിരിക്കും. ഉച്ചക്ക് ഇന്ത്യൻ സമയം 2.30ന് ആകും മത്സരം ആരംഭിക്കുക.