ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിന്റെ അനിശ്ചിതാവസ്ത തുടരുകയാണ്. പാകിസ്ഥാനിൽ കളിക്കാൻ ഇന്ത്യ വിസമ്മതിച്ചതിനാൽ, ഒരു ഹൈബ്രിഡ് മോഡൽ ആണ് ഐ സി സി പാകിസ്താന് മുന്നിൽ വെച്ചിരിക്കുന്ന നിർദ്ദേശം. എന്നാൽ പാകിസ്താൻ ഹൈബ്രിഡ് മോഡലിന് തയ്യാറല്ല എന്നാണ് റിപ്പോർട്ടുകൾ. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഈ ഹൈബ്രിഡ് മോഡൽ നിരസിച്ചാൽ, ദക്ഷിണാഫ്രിക്കയിലേക്ക് ടൂർണമെന്റ് മാറ്റാൻ ആണ് ഐ സി സി തീരുമാനം.
പിസിബി ചീഫ് മൊഹ്സിൻ നഖ്വി പാകിസ്ഥാനിൽ തന്നെ മുഴുവൻ ടൂർണമെന്റും ഹോസ്റ്റുചെയ്യുണം എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.