2025 ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ദുബായിൽ വെച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ബംഗ്ലാദേശിനോടോ യുഎഇയോടോ ഒരു വാം-അപ്പ് മത്സരം കളിക്കുമെന്ന് റിപ്പോർട്ടുകൾ. യു എ ഇ ആകും ഇന്ത്യയുടെ എതിരാളികൾ ആകാൻ കൂടുതൽ സാധ്യത. ടീം ഇന്ത്യയെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ഈ മത്സരം സഹായിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

രോഹിത് ശർമ്മ നയിക്കുന്ന ഇന്ത്യ ഫെബ്രുവരി 20 ന് ദുബായിൽ ബംഗ്ലാദേശിനെതിരെയാണ് ടൂർണമെന്റിലെ ആദ്യ മത്സരം കളിക്കുക. ഇന്ത്യയുടെ എല്ലാ ടൂർണമെന്റ് മത്സരങ്ങളും യുഎഇയിലാണ് നടക്കുന്നത്. ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ്, 50 ഓവർ ഫോർമാറ്റിനായി തയ്യാറെടുക്കുന്നതിനായി ഇന്ത്യ ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയും കളിക്കുന്നുണ്ട്.