ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പ് ചീട്ട് ആവുക ചഹാലും കുല്‍ദീപും

Sports Correspondent

കുല്‍ദീപ് യാദവും യൂസുവേന്ദ്ര ചഹാലും ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പ് ചീട്ടുകളാകുമെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. ഏറെക്കാലമായി ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഇരുവരും ചെലുത്തുന്ന പ്രഭാവത്തില്‍ ഇന്ത്യ ഏകദിനത്തിലും ടി20യിലും ഏറെ നാളായി മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ ആദ്യ പരമ്പര വിജയമെന്ന ചരിത്ര നേട്ടത്തിനു അരികെ നില്‍ക്കുന്ന ഇന്ത്യയുടെ ഈ മികവിനു പിന്നിലും ബൗളിംഗിലും ഈ താരങ്ങളുടെ പ്രകടനം എടുത്തുപറയേണ്ടത് തന്നെയാണ്.

കേപ് ടൗണില്‍ മൂന്നാം ഏകദിനത്തില്‍ ഇരുവരും ചേര്‍ന്ന് 4 വീതം വിക്കറ്റാണ് വീഴ്ത്തിയത്. പരമ്പരയില്‍ ഇതുവരെ 21 വിക്കറ്റുകളാണ് മൂന്ന് മത്സരങ്ങളില്‍ നിന്ന് ഈ സ്പിന്‍ ജോഡി നേടിയിട്ടുള്ളത്. ഇരുവരുടെയും പ്രകടനത്തെ പ്രകീര്‍ത്തിച്ച് സംസാരിക്കവെയാണ് താരങ്ങള്‍ ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പ് ചീട്ടാവുമെന്ന് വിരാട് കോഹ്‍ലി അഭിപ്രായപ്പെട്ടത്.

ഇന്ത്യയിലെ ഫ്ലാറ്റ് പിച്ചുകളില്‍ വിക്കറ്റെടുക്കുന്ന ഇവര്‍ക്ക് വിദേശത്തെ കൂടുതല്‍ ബൗണ്‍സുള്ള വിക്കറ്റ് കൂടുതല്‍ പിന്തുണ നല്‍കുമെന്നാണ് വിരാട് പറഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial