വിശ്വജിത്ത് ബാഹുലേയന്റെ ഓള്‍റൗണ്ട് പ്രകടനം, വിജയം തുടര്‍ന്ന് ടിസിയു, ക്രിക്കറ്റ് ക്ലബ് ഓഫ് കേരളയ്ക്കെതിരെ 5 വിക്കറ്റ് ജയം

Sports Correspondent

സെലസ്റ്റിയൽ ട്രോഫിയിൽ ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ ട്രാവന്‍കൂര്‍ ക്രിക്കറ്റിംഗ് യൂണിയന് വിജയം. ക്രിക്കറ്റ് ക്ലബ് ഓഫ് കേരളയ്ക്കെതിരെ 5 വിക്കറ്റ് വിജയം ആണ് ടീം നേടിയത്. ജീത്(68), രഞ്ജിത്(51) എന്നിവരുടെ ബാറ്റിംഗ് മികവിൽ ആദ്യം ബാറ്റ് ചെയ്ത സിസികെ 189 റൺസാണ് നേടിയത്. ടീം 29 ഓവറിൽ ഓള്‍ഔട്ട് ആയി. ടിസിയുവിനായി വിശ്വജിത്ത് ബാഹുലേയന്‍ 3 വിക്കറ്റ് നേടി.

ബാറ്റിംഗിലും വിശ്വജിത്ത് ബാഹുലേയന്‍ തിളങ്ങിയപ്പോള്‍ 50 പന്തിൽ 82 റൺസ് നേടിയ ആഷിഫ് അഹമ്മദ് ആണ് ടീമിന്റെ ടോപ് സ്കോറര്‍. വിശ്വജിത്ത് 53 റൺസും നേടി. ടിസിയു ഓപ്പണര്‍മാര്‍ 100 റൺസാണ് ആദ്യ വിക്കറ്റിൽ നേടിയത്.

രണ്ടാം വിക്കറ്റിൽ 63 റൺസ് കൂടി ആഷിഫ് – ശിവസൂര്യ കൂട്ടുകെട്ട് നേടിയപ്പോള്‍ മത്സരം ടിസിയുവിന്റെ പക്കലേക്ക് തിരിഞ്ഞിരുന്നു. സിസികെയ്ക്കായി ശ്രീസന്‍ മൂന്ന് വിക്കറ്റ് നേടിയെങ്കിലും 23.1 ഓവറിൽ 5 വിക്കറ്റ് വിജയം ടിസിയു സ്വന്തമാക്കി.