സെലെസ്റ്റിയൽ ട്രോഫിയുടെ ചാമ്പ്യന്‍സ് റൗണ്ടിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ സ്വാന്റൺസ് സിസിയ്ക്ക് വിജയം. ഇന്ന് മുത്തൂറ്റ് മൈക്രോഫിനിനെതിരെ 5 വിക്കറ്റ് വിജയം ആണ് സ്വാന്റൺസ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത മുത്തൂറ്റ് മൈക്രോഫിന്‍ 27 ഓവറിൽ 146 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.
മുത്തൂറ്റ് മൈക്രോഫിനിന് വേണ്ടി അനന്തു സുനിൽ 36 റൺസും ടി നിഖിൽ 25 റൺസും നേടിയപ്പോള്‍ സ്വാന്റൺസ് ബൗളിംഗിൽ ഘനശ്യാമും അഖിൽ സജീവും 2 വീതം വിക്കറ്റുമായി തിളങ്ങി.
മറുപടി ബാറ്റിംഗിനിറങ്ങിയ സ്വാന്റൺസ് സിസി 25.3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് നേടി വിജയം കുറിയ്ക്കുകയായിരുന്നു.വിപുൽ ശക്തി 48 റൺസും ശ്രീകര്‍ 37 റൺസും സ്വാന്റൺസിനായി നേടിയപ്പോള്‍ മുത്തൂറ്റ് മൈക്രോഫിനിനായി ഹരികൃഷ്ണനും അനന്തു സുനിലും 2 വീതം വിക്കറ്റ് നേടി.
സ്വാന്റൺസിന്റെ വിപുൽ ശക്തിയാണ് കളിയിലെ താരം.