സെലെസ്റ്റിയൽ ട്രോഫിയിൽ ഏരീസ് പട്ടൗഡിയ്ക്കെതിരെ വിജയം കുറിച്ച് മാസ്റ്റേഴ്സ് സിസി. ഇന്ന് നടന്ന ചാമ്പ്യന്‍സ് റൗണ്ട് മത്സരത്തിൽ ടോസ് നേടി മാസ്റ്റേഴ്സ് സിസി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഏരീസിനെ 126 റൺസിന് മാസ്റ്റേഴ്സ് എറിഞ്ഞിട്ടപ്പോള്‍ സിജോമോന്‍ ജോസഫ് 4 വിക്കറ്റും അനുരാജ് 2 വിക്കറ്റും നേടി. 26 ഓവര്‍ ആണ് ഏരീസിന്റെ ഇന്നിംഗ്സ് നീണ്ട് നിന്നത്. ഏരീസിനായി അമൽ 43 റൺസും രാഹുല്‍ ശര്‍മ്മ 37 റൺസും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ മാസ്റ്റേഴ്സിനായി 33 പന്തിൽ 47 റൺസ് നേടി വിഷ്ണു രാജ് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ സിജോമോന്‍ ജോസഫ് 31 റൺസ് നേടി പുറത്താകാതെ നിന്നു. 8 വിക്കറ്റ് നഷ്ടത്തിൽ 130 റൺസാണ് മാസ്റ്റേഴ്സ് 24.2 ഓവറിൽ നേടിയത്.ഏരീസിനായി രാഹുല്‍ ശര്‍മ്മയും ബദറുദ്ദീനും 2 വീതം വിക്കറ്റും നേടി.
സിജമോന്‍ ജോസഫ് ആണ് കളിയിലെ താരം.