ശ്രീ താരാമയെ പരാജയപ്പെടുത്തി ഷൈന്‍സ്

Sports Correspondent

ശ്രീ താരാമ സിസിയ്ക്കെതിരെ 26 റണ്‍സ് ജയം സ്വന്തമാക്കി ഷൈന്‍സ് സിസി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഷൈന്‍സ് 27.2 ഓവറില്‍ 199 റണ്‍സിനു പുറത്താകുകയായിരുന്നു. ഓപ്പണിംഗ് ഇറങ്ങി 54 റണ്‍സ് നേടി ഷൈനിനു പുറമേ ബിജു നായര്‍(24), ജിബിന്‍(22), സച്ചിന്‍(22) എന്നിവരാണ് ഷൈന്‍സിനു വേണ്ടി തിളങ്ങിയത്. ശ്രീ താരാമയ്ക്ക് വേണ്ടി മനു നാല് വിക്കറ്റും രഞ്ജിത്ത് രണ്ട് വിക്കറ്റും നേടി.

200 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ ശ്രീ താരാമയ്ക്ക് 24.3 ഓവര്‍ മാത്രമേ ക്രീസില്‍ പിടിച്ചു നില്‍ക്കാനായുള്ളു. 173 റണ്‍സിനു ടീം ഓള്‍ഔട്ട് ആയപ്പോള്‍ 26 റണ്‍സിന്റെ വിജയം ഷൈന്‍സ് സിസി സ്വന്തമാക്കി. ഷൈന്‍സിനു വേണ്ടി രണ്ട് വീതം വിക്കറ്റ് നേടി ബിജു നായര്‍, കാര്‍ത്തിക് നായര്‍, അനന്തു അശോക് എന്നിവര്‍ ആണ് ബൗളിംഗ് നിരയെ നയിച്ചത്.

തന്റെ 54 റണ്‍സ് പ്രകടനത്തിനു ഷൈനിനാണ് മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം ലഭിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial