സെലറ്റിയൽ ട്രോഫി സെമി ലൈനപ്പ് തയ്യാര്‍, ഏജീസും തൃപ്പൂണിത്തുറ സിസിയും ഏറ്റുമുട്ടും, രണ്ടാം സെമിയിൽ മാസ്റ്റേഴ്സും അത്രേയയും നേര്‍ക്കുനേര്‍

Sports Correspondent

സെലസ്റ്റിയൽ ട്രോഫി സെമി ഫൈനൽ ലൈനപ്പ് തയ്യാര്‍. ഇന്ന് ടൂര്‍ണ്ണമെന്റിന്റെ ചാമ്പ്യന്‍സ് റൗണ്ട് ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിച്ചു. മാസ്റ്റേഴ്സ് സിസി, തൃപ്പൂണിത്തുറ സിസി, ഏജീസ് ഓഫീസ്, അത്രേയ സിസി എന്നിവരാണ് സെമിയിലേക്ക് യോഗ്യത നേടിയ ടീമുകള്‍.

Athreyacc

ആദ്യ സെമിയിൽ ഏജീസ് ഓഫീസ് റിക്രിയേഷന്‍ ക്ലബ് – തൃപ്പൂണിത്തുറ സിസിയെ നേരിടുമ്പോള്‍ രണ്ടാം സെമിയിൽ മാസ്റ്റേഴ്സ് സിസിയും അത്രേയ സിസിയും ഏറ്റുമുട്ടും. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളാണ് ഏജീസും തൃപ്പൂണിത്തുറ സിസിയും.

Masterscc

മംഗലപുരം കെസിഎ സ്റ്റേഡിയത്തിലാണ് ഇരു സെമി ഫൈനലുകളും നടക്കുന്നത്. രാവിലെ 8 മണിയ്ക്ക് ആദ്യ സെമിയും 12.45ന് രണ്ടാം സെമിയും നടക്കും.