സഞ്ജയ് രാജ് 154 നോട്ട്ഔട്ട്!!! മുത്തൂറ്റ് മൈക്രോഫിന്‍ സെലെസ്റ്റിയൽ ട്രോഫി ചാമ്പ്യന്മാര്‍

Sports Correspondent

Muthootmicrofin
Download the Fanport app now!
Appstore Badge
Google Play Badge 1

കാനറ ബാങ്ക് 28ാമത് ഓള്‍‍ കേരള സെലെസ്റ്റിയൽ ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ കിരീട ജേതാക്കളായി മുത്തൂറ്റ മൈക്രോഫിന്‍ സിസി. ഇന്ന് സെയിന്റ് സേവിയേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ തൃപ്പൂണിത്തുറ സിസിയ്ക്കെതിരെ 8 വിക്കറ്റിന്റെ ആധികാരിക വിജയം ആണ് മുത്തൂറ്റ് മൈക്രോഫിന്‍ നേടിയത്. സഞ്ജയ് രാജ് 154 റൺസുമായി പുറത്താകാതെ നിന്ന് മുത്തൂറ്റിന്റെ വിജയം ഒരുക്കുകയായിരുന്നു.

Tripunithuraccറണ്ണേഴ്സ് അപ്പ് – തൃപ്പൂണിത്തുറ സിസി

തൃപ്പൂണിത്തുറ സിസി നൽകിയ 267 റൺസ് വിജയ ലക്ഷ്യം 39 ഓവറിൽ മറികടക്കുമ്പോള്‍ മുത്തൂറ്റ് മൈക്രോഫിന്‍ 269/2 എന്ന സ്കോറാണ് നേടിയത്. 126 പന്തിൽ 154 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ അനുജ് ജോടിന്‍ 70 റൺസ് നേടി പുറത്താകാതെ നിന്നു. ആകാശ് പിള്ള(33)യുടെ വിക്കറ്റ് ആണ് മുത്തൂറ്റ് മൈക്രോഫിനിന് ആദ്യം നഷ്ടമായത്. സഞ്ജയ് – ആകാശ് കൂട്ടുകെട്ട് ഒന്നാം വിക്കറ്റിൽ നേടിയപ്പോള്‍ ആകാശിന്റെ വിക്കറ്റ് ജോസ് എസ് പേരയിൽ നേടി. തൊട്ടടുത്ത പന്തിൽ എം നിഖിലിനെയും ജോസ് പുറത്താക്കിയെങ്കിലും സഞ്ജയ്ക്ക് കൂട്ടായി എത്തിയ അനുജ് ജോടിന്‍ നിലയുറപ്പിച്ചപ്പോള്‍ മൂന്നാം വിക്കറ്റിൽ 145 റൺസ് നേടി മുത്തൂറ്റ് മൈക്രോഫിന്‍ കിരീടം ഉറപ്പാക്കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത തൃപ്പൂണിത്തുറ സിസി 44 ഓവറിൽ 266 റൺസിന് പുറത്താകുകയായിരുന്നു. 69 റൺസ് നേടിയ ഹരികൃഷ്ണന്‍ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ അമീര്‍ഷാ 56 റൺസ് നേടി. സഞ്ജീവ് സതീശന്‍ 33 റൺസും സിഎസ് സൂരജ് 38 റൺസും നേടി. മുത്തൂറ്റ് മൈക്രോഫിനിനായി ജി അനൂപും ബാലു ബാബുവും മൂന്ന് വീതം വിക്കറ്റ് നേടി.

Sanjayrajമാന്‍ ഓഫ് ദി ഫൈനൽ – സഞ്ജയ് രാജ് (മുത്തൂറ്റ് മൈക്രോഫിന്‍ സിസി)

 

Govinddpaiപ്ലേയര്‍ ഓഫ് ദി ടൂര്‍ണ്ണമെന്റ് – ഗോവിന്ദ് ഡി പൈ (തൃപ്പൂണിത്തുറ സിസി)

 

Bestbatterബെസ്റ്റ് ബാറ്റര്‍ – സഞ്ജയ് രാജ് (മുത്തൂറ്റ് മൈക്രോഫിന്‍ സിസി)

 

Anoopgnairബെസ്റ്റ് ബൗളര്‍  – അനൂപ് ജി നായര്‍ (മുത്തൂറ്റ് മൈക്രോഫിന്‍ സിസി)

 

Subinsബെസ്റ്റ് വിക്കറ്റ് കീപ്പര്‍  – സുബിന്‍ എസ് (തൃപ്പൂണിത്തുറ സിസി)

 

Tanmaykumarഫൈന്‍ഡ് ഓഫ് ദി സീസൺ – തന്മയ് കുമാര്‍ (ഗേറ്റ്‍വേ സിസി)

 

Eshankunal

പ്രൊമിസിംഗ് യംഗ്സ്റ്റര്‍ – ഇഷാന്‍ കുനാൽ (തൃപ്പൂണിത്തുറ സിസി)