സെലെസ്റ്റിയൽ ട്രോഫിയിൽ ഇന്നത്തെ മത്സരത്തിൽ ചേസേഴ്സിനെതിരെ വിജയവുമായി റോവേഴ്സ് സിസി. ആദ്യം ബാറ്റ് ചെയ്ത റോവേഴ്സ് 23.2 ഓവറിൽ 238 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ചേസേഴ്സിന് 26 ഓവറിൽ നിന്ന് 6 വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് മാത്രമേ ചേസ് ചെയ്യാനായുള്ളു. 24 റൺസിന്റെ വിജയം ആണ് റോവേഴ്സ് നേടിയത്.
47 പന്തിൽ 81 റൺസ് നേടിയ കെ അജീഷ് ആണ് റോവേഴ്സിന്റെ ടോപ് സ്കോറര്‍. ആരുൺ നായിഡു 29 റൺസും അഭിരാം 27 റൺസും നേടിയപ്പോള്‍ ചേസേഴ്സിനായി ബൗളിംഗിൽ ആകാശ് അയ്യര്‍, അജിന്‍ ദാസ്, ശങ്കര്‍ ലാൽ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുമായി തിളങ്ങി.
40 പന്തിൽ 78 റൺസ് നേടിയ വിഷ്ണു നായര്‍ ചേസേഴ്സിന് വേണ്ടി പൊരുതി നോക്കിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ താരത്തിനായില്ല. അഖിൽ 40 റൺസ് നേടി. റോവേഴ്സിന് വേണ്ടി യദു സുന്ദരം മൂന്നും യദു കൃഷ്ണ 2 വിക്കറ്റും നേടി.
റോവേഴ്സിന്റെ അജീഷ് ആണ് കളിയിലെ താരം.