കരുത്ത് തെളിയിച്ച് പാക്കേഴ്സ് സിസി, 84 റണ്‍സ് വിജയം

Sports Correspondent

ടെന്‍വിക് സിസി യ്ക്കെതിരെ കരുത്തുറ്റ ബൗളിംഗ് പ്രകടനവുമായി പാക്കേഴ്സ് സിസി. ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച പാക്കേഴ്സിനു 134 റണ്‍സ് മാത്രമേ എടുക്കാനായുള്ളു. 23.2 ഓവറില്‍ ഓള്‍ഔട്ട് ആയ പാക്കേഴ്സിനായി 38 റണ്‍സുമായി അനീഷ് ടോപ് സ്കോറര്‍ ആയി. അന്‍ഷാദ്(22) ആണ് ഇരുപതിനു മേല്‍ സ്കോര്‍ ചെയ്ത താരം. ടെന്‍വികിനു വേണ്ടി അന്‍ഷുല്‍ മൂന്ന് വിക്കറ്റും വൈശാഖ് അശോക്, വിഷ്ണു എന്നിവര്‍ രണ്ട് വിക്കറ്റും നേടി.

135 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ ടെന്‍വികിനു തുടക്കം തന്നെ പാളി. മത്സരം മൂന്നാം ഓവറിലേക്ക് കടക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടമായ ടെന്‍വിക് നേടിയത് മൂന്ന് റണ്‍സ് മാത്രമാണ്. ആ തകര്‍ച്ചയില്‍ നിന്ന് കരകയറാനാകാതെ ടീം ബുദ്ധിമുട്ടിയപ്പോള്‍ ടെന്‍വികിന്റെ ഇന്നിംഗ്സ് 13.2 ഓവറില്‍ 50 റണ്‍സില്‍ അവസാനിച്ചു.

മൂന്ന് വീതം വിക്കറ്റ് നേടി അനീഷ്, അനന്ത് എന്നിവരും രണ്ട് വിക്കറ്റ് നേടി അന്‍ഷാദും വിജയികള്‍ക്കായി തിളങ്ങി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial