സെലെസ്റ്റിയൽ ട്രോഫിയിൽ ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ്ക്ലബിന് മികച്ച വിജയം. ഗ്ലോബ് സ്റ്റാര്‍ ക്രിക്കറ്റ് ക്ലബിനെതിരെ 5 വിക്കറ്റ് വിജയം ആണ് ലിറ്റിൽ മാസ്റ്റേഴ്സ് നേടിയത്.
ആദ്യം ബാറ്റ് ചെയ്ത ഗ്ലോബ് സ്റ്റാര്‍ സിസിയ്ക്ക് നേടാനായത് 110 റൺസ് മാത്രമാണ്. 22.1 ഓവറിൽ ടീം ഓള്‍ഔട്ട് ആയപ്പോള്‍ ഫയസ് റീന്‍സ് 42 റൺസുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയി. ലിറ്റിൽ മാസ്റ്റേഴ്സിനായി ഇമ്രാന്‍ അഹമ്മദ് മൂന്നും ജിഎച്ച് നിരഞ്ജന്‍ 2 വിക്കറ്റും നേടി.
19.3 ഓവറിൽ ലിറ്റിൽ മാസ്റ്റേഴ്സ് വിജയം കുറിച്ചപ്പോള്‍ ഭരത് സൂര്യയാണ് ടീമിന്റെ ടോപ് സ്കോറര്‍. 22 റൺസുമായി പുറത്താകാതെ നിന്ന നിരഞ്ജന്‍ തന്റെ ഓള്‍റൗണ്ട് മികവിന് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.ഗ്ലോബ് സ്റ്റാറിന്റെ വിഷ്ണു അജിത്തും അജിത് രാജും രണ്ട് വീതം വിക്കറ്റ് നേടി.