സെലെസ്റ്റിയൽ ട്രോഫിയുടെ ചാമ്പ്യന്‍സ് റൗണ്ട് പുരോഗമിക്കുമ്പോള്‍ മുത്തൂറ്റ് മൈക്രോഫിനിന് മികച്ച വിജയം. തൃപ്പൂണി്ത്തുറ സിസിയ്ക്കെതിരെ 43 റൺസിന്റെ വിജയം ആണ് ഇന്ന് മുത്തൂറ്റ് മൈക്രോഫിന്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത മുത്തൂറ്റ് മൈക്രോഫിന്‍ 233/9 എന്ന സ്കോര്‍ 30 ഓവറിൽ നേടിയപ്പോള്‍ തൃപ്പൂണിത്തുറ സിസി 29.5 ഓവറിൽ 190 റൺസിന് ഓള്‍ഔട്ട് ആയി.
70 റൺസ് നേടിയ അജനാസും 38 റൺസ് നേടി സഞ്ജയ് രാജും മുത്തൂറ്റ് മൈക്രോഫിനിനായി തിളങ്ങിയപ്പോള്‍ ആകാശ് സി പിള്ള 13 പന്തിൽ 36 റൺസ് നേടി. തൃപ്പൂണിത്തുറ സിസിയ്ക്കായി ജോസ് പേരയിൽ നാലും സൂരജ്, ആദി അഭിലാഷ് എന്നിവര്‍ 2 വിക്കറ്റും നേടി.
തൃപ്പൂണിത്തുറ സിസിയ്ക്കായി ആദി അഭിലാഷ് 51 റൺസ് നേടി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ 41 റൺസ് നേടിയ ഹരികൃഷ്ണന്‍ ആണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍. സൂരജ് 22 റൺസും സുബിന്‍ സുരേഷ് 21 റൺസും നേടി. 2 വിക്കറ്റ് വീതം നേടി മുത്തൂറ്റിന്റെ അനൂപ്, ബാലു ബാബു, നിഖിൽ, ഹരികൃഷ്ണന്‍, ജെറിന്‍ എന്നിവര്‍ വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചു.
അജനാസ് ആണ് കളിയിലെ താരം.