വെങ്കിടേഷ് കളിയിലെ താരം, മുരുഗന്‍ സിസി ബി ടീമിനു 53 റണ്‍സ് ജയം

- Advertisement -

സെലസ്റ്റിയല്‍ ട്രോഫിയില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ സീറോസ് സിസിയെ 53 റണ്‍സിനു പരാജയപ്പെടുത്തി മുരുഗന്‍ സിസി ബി ടീം. ടോസ് നേടിയ സീറോസ് മുരുഗന്‍ സിസിയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ഒരു ഘടത്തില്‍ 27/3 എന്ന നിലയിലേക്ക് വീണ മുരുഗന്‍ സിസിയുടെ രക്ഷയ്ക്കെത്തിയത് സിയാദ് സഫര്‍(54), വെങ്കിടേഷ്(74) എന്നിവര്‍ നേടിയ അര്‍ദ്ധ ശതകങ്ങളാണ്. വെങ്കിടേഷ് 49 പന്തില്‍ നിന്നാണ് 74 റണ്‍സ് നേടിയത്. അനുവിന്ദ്(19), വിഷ്ണുദത്ത്(22*) എന്നിവരാണ് ശ്രദ്ധേയമായ പ്രകടനം നടത്തിയ മറ്റു താരങ്ങള്‍. 27 ഓവറില്‍ മുരുഗന്‍ സിസി ബി ടീം 8 വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് നേടുകയായിരുന്നു. സീറോസിനു വേണ്ടി അജ്മല്‍ മൂന്ന് വിക്കറ്റ് നേടി. അനൂപ് ഉണ്ണികൃഷ്ണന്‍ 2 വിക്കറ്റുമായി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ സീറോസ് 152 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 21.4 ഓവറില്‍ ടീം ഓള്‍ഔട്ട് ആയി. 47 റണ്‍സ് നേടിയ മനോജ് മനോഹരനാണ് സീറോസിന്റെ ടോപ് സ്കോറര്‍. മുരുഗന്‍ സിസിയ്ക്ക് വേണ്ടി ശ്രീജിത്ത് നാലും വിജിത്ത് കുമാര്‍ മൂന്നും വിക്കറ്റ് വീഴ്ത്തി. സുനിലിനു രണ്ട് വിക്കറ്റ് ലഭിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement