ഫാല്‍ക്കണ്‍സ് സിസിയ്ക്കെതിരെ ഏഴ് വിക്കറ്റ് വിജയവുമായി മുരുഗന്‍ സിസി എ ടീം

- Advertisement -

സെലസ്റ്റിയല്‍ ട്രോഫിയില്‍ ഏഴ് വിക്കറ്റ് വിജയം സ്വന്തമാക്കി മുരുഗന്‍ സിസി എ ടീം. ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഫാല്‍ക്കണ്‍സ് 19.3 ഓവറില്‍ 105 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ലക്ഷ്യം 19.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ആതിഥേയരായ മുരുഗന്‍ സിസി സ്വന്തമാക്കി. 32 റണ്‍സുമായി പുറത്താകാതെ നിന്ന അരവിന്ദും 25 റണ്‍സ് നേടി ഒപ്പം നിന്ന സജിത് കുമാറുമാണ് ടീമിന്റെ വിജയം ഉറപ്പാക്കിയത്. അരവിന്ദാണ് കളിയിലെ താരം.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഫാല്‍ക്കണ്‍സിന്റെ ബാറ്റിംഗ് നിരയില്‍ 23 റണ്‍സ് നേടിയ ഷിബു ആണ് ടോപ് സ്കോറര്‍. ജിത്തു(17*) വാലറ്റത്തില്‍ പൊരുതി നിന്നാണ് ടീമിന്റെ സ്കോര്‍ 100 കടത്തിയത്. മുരുഗന്‍സിന് വേണ്ടി വിനോദ് മൂന്നും ഉമേഷ്, സത്യനാരായണന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Advertisement